ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. പല സ്ഥലങ്ങളിലും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് ഡ്രൈവർമാർ പോലുമില്ല. ഈ അവസരത്തിൽ രോഗികളെ സഹായിക്കാൻ ആംബുലൻസ് ഡ്രൈവറായി മാറിയിരിക്കുന്നു കന്നട നടൻ അർജുൻ ഗൗഡ. 

പ്രൊജക്റ്റ് സ്മൈൽ ട്രസ്റ്റ് എന്ന സംഘടനയാണ് രോഗികൾക്ക് വേണ്ട സഹായം ചെയ്യാനായി മുന്നോട്ടു വരുന്നത്. ഇതിനു കീഴിൽ ആംബുലൻസ് ഡ്രൈവറായി പ്രവർത്തിക്കുന്ന അർജുൻ രോഗികളെ ആശുപത്രിയിൽ എത്തിക്കുക മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാനും സഹായിക്കുന്നു എന്നാണ് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കോവിഡിന്റെ ഒന്നാം തരംഗത്തിലും അർജുൻ രോഗികളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരുന്നു. രോഗികളിൽ നിന്ന് പണം സ്വീകരിക്കാതെ സൗജന്യമായാണ് ഈ സേവനങ്ങൾ നടൻ ചെയ്യുന്നത്. രോഗികളെ അദ്ദേഹം സഹായിക്കുന്ന കന്നഡ ഭാഷയിലുള്ള വിഡിയോ പുറത്തുവന്നിരുന്നു.

English Summary: Actor Turns Ambulance Driver To Help Covid Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com