ADVERTISEMENT

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണനയാണു കേന്ദ്ര സർക്കാർ നൽകുന്നതെന്നും വരുന്ന രണ്ടു വർഷത്തിനകം 15 ലക്ഷം കോടി രൂപയുടെ റോഡ് നിർമാണം പൂർത്തിയാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. നടപ്പു സാമ്പത്തിക വർഷം പ്രതിദിനം 40 കിലോമീറ്റർ ദേശീയപാത നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. റോഡ് നിർമാണ മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

നാഷനൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ(എൻ ഐ പി) പോലുള്ള പദ്ധതികൾ ഇതാദ്യമായാണ് ഇന്ത്യയിൽ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്നും ഗഢ്കരി അവകാശപ്പെട്ടു. 2019-2025 കാലത്തേക്ക് ആവിഷ്കരിച്ച പദ്ധതിയിലൂടെ പൗരന്മാർക്ക് ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. എൻ ഐ പിക്കു കീഴിലെ ഏഴായിരത്തി മുന്നൂറോളം പദ്ധതികളിലൂടെ 2025നകം മൊത്തം 111 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പദ്ധതി തയാറാക്കൽ നടപടി മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസന വിഭാഗത്തിൽപെടുന്ന ദേശീയപാത, റയിൽവേ, തുറമുഖം, വിമാനത്താവളം, മൊബിലിറ്റി ഹബ്, ഊർജം, കൃഷി, ഗ്രാമവ്യവസായ തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കാനുമാണ് എൻ ഐ പി ലക്ഷ്യമിടുന്നത്. 

English Summary: Centre Targets Road Work Worth Rs 15 Lakh Crore In 2 Years: Nitin Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com