ADVERTISEMENT

ഓസ്ട്രേലിയൻ എൻസിഎപി നടത്തിയ ഇടി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കിയയുടെ പുതിയ കാർണിവൽ. അടുത്തിടെ ദക്ഷിണ കൊറിയൻ വിപണിയിൽ പുറത്തിറങ്ങിയ 2021 കാർണിവല്ലിന്റെ ഓസ്ട്രേലിയൻ പതിപ്പാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ഇന്ത്യൻ വിപണിയിൽ ഈ മോഡൽ പുറത്തിറങ്ങിയിട്ടില്ല.

മുൻ സീറ്റുകളിൽ സഞ്ചരിക്കുന്ന മുതിർന്നവർക്ക് 90 ശതമാനം വരെ സുരക്ഷയും കുട്ടികൾക്ക് 88 ശതമാനം വരെ സുരക്ഷയും കാർണിവൽ നൽകും എന്നാണ് എഎൻസിഎപിയുടെ പരീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എമർജെൻസി ബ്രേക്ക് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, എമർജെൻസി ലൈൻ കീപ്പിങ്, തുടങ്ങി അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ പുതിയ കാർണിവല്ലിലുണ്ട്.

കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ കിയ കാർണിവല്ലിനെ എത്തിക്കുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണം വാഹനത്തിന് ലഭിച്ചു. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക.

English Summary: 2021 Kia Carnival MPV Scores 5 stars in A-NCAP Crash Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com