ADVERTISEMENT

രാജ്യാന്തര വിപണിയിലെ കിയയുടെ സൂപ്പർഹിറ്റ് എസ്‍യുവിയാണ് സോൾ. ചെറിയ രൂപവും മികച്ച ഫീച്ചറുകളുമായി എത്തുന്ന സൂപ്പർഹിറ്റ് എസ്‍യുവിയുടെ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സോൾ എന്ന വ്യാപാര നാമം റജിസ്റ്റർ ചെയ്ത് കിയ ഇന്ത്യ.

പെട്രോൾ, ഇലക്ട്രിക് വകഭേദങ്ങളിൽ രാജ്യാന്തര വിപണിയിൽ വിൽപനയിലുള്ള വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് കഴിഞ്ഞ വർഷം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2008 മുതൽ വിപണിയിലുള്ള സോളിന്റെ മൂന്നാം തലമുറയാണ് നിലവിൽ രാജ്യാന്തര വിപണിയിൽ വിൽപനയിലുള്ളത്. 4195 എംഎം നീളവും 1800 എംഎം വീതിയും 1605 എംഎം ഉയരവുണ്ട് സോളിന്.

രണ്ടു ലീറ്റർ പെട്രോൾ, 1.6 ലീറ്റർ ടർബൊ പെട്രോൾ, ഇലക്ട്രിക് പതിപ്പുകളിൽ വാഹനം വിപണിയിലുണ്ട്. ഇലക്ട്രിക് പതിപ്പിന് 64 കിലോവാട്ട് ബാറ്ററി മോഡലും 39.2 കിലോവാട്ട് ബാറ്ററി മോഡലുമുണ്ട്. ഉയർന്ന് വകഭേദം ഒറ്റ ചാർജിൽ 452 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 39.2 കിലോവാട്ട് മോഡലിന്റെ റേ‍ഞ്ച് 277 കിലോമീറ്ററാണ്.

English Summary: Kia Soul Nameplate Registered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com