ADVERTISEMENT

കടലിൽ കുളിക്കാനായി അച്ഛന്റെ കാറുമായി നാലുവയസുകാരി അനിയത്തിയേയും കൂട്ടി ഇറങ്ങിയ ഒമ്പതുവയസുകാരിയെ കണ്ട് ഞെട്ടി പൊലീസ്. അമേരിക്കയിലെ യൂട്ടയിലാണ് സംഭവം നടന്നത്. ലോറിയും കാറും കൂട്ടിയിടിച്ച് അപകടം നടന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്.

പുലർച്ച 3 മണിക്ക് രക്ഷിതാക്കൾ ഉറങ്ങികിടക്കുമ്പോളാണ് കുട്ടികൾ കാറുമായി ഇറങ്ങിയത്. ഷെവർലെയുടെ മാലിബു കാറിലാണ് കുട്ടികൾ വീട്ടിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങിയത്. ബീച്ചില്‍ പോയി കുളികഴിച്ച് ലോസാഞ്ചലസിലേക്ക് പോകുക എന്നതായിരുന്നു കുട്ടികളുടെ ഉദ്ദേശം. ഏകദേശം 16 കിലോമീറ്റർ അകലെ വാഹനം അപകടത്തിൽ പെടുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നെന്നാണ് പൊലീസ് പറയുന്നത്. സീറ്റ് ബെൽറ്റ് ധരിച്ച് സുരക്ഷിതമായിട്ടാണ് കുട്ടികൾ സഞ്ചരിച്ചതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു. രണ്ടു പ്രധാന റോഡുകൾ കടന്നാണ് കുട്ടികൾ കാറുമായി ഇത്ര ദൂരം പിന്നിട്ടത്.

English Summary: Utah Sisters, 9 & 4, Snag Parents' Car Keys To Drive To California And 'Swim In The Ocean'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com