ADVERTISEMENT

മുംബൈയിൽ നിന്ന് കൊൽക്കത്തയ്ക്ക് പോയ വിസ്താര വിമാനം ആകാശത്ത് വച്ച് ശക്തമായി ഉലഞ്ഞതിനെ തുടർന്ന്‌ 8 പേർക്ക് പരിക്ക്. ലാൻഡിങ്ങിന് 15 മിനിറ്റ് മുമ്പ് താഴ്ന്നു തുടങ്ങുമ്പോൾ 20000–17000 അടി ഉയരെ വച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബെംഗളൂരു-കൊല്‍ക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ടർബുലൻസും ആകാശച്ചുഴിയും

അന്തരീക്ഷ വായുവിന്റെ മർദത്തിലുണ്ടാകുന്ന വ്യതിയാനം കൊണ്ടാണ് വിമാനങ്ങൾ പലപ്പോഴും ആടിയുലയാറുള്ളത്. ചെറിയ ടർബുലൻസുകൾ പൊതുവേ അപകടങ്ങളുണ്ടാക്കാറില്ലെങ്കിലും ആകാശച്ചുഴികൾ ചിലപ്പോൾ വിമാനങ്ങളെ താഴേക്ക് പതിപ്പിക്കാറുണ്ട്.

അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) എന്നു പറയുന്നത്. നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്നതുകൊണ്ട് ആകാശച്ചുഴികളിൽ പെട്ടാൽ വിമാനങ്ങൾ താഴേക്ക് പതിക്കും. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകാറുള്ളത്. ഇത്തരം ഉലച്ചിലുകൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English Summary: Vistara Mumbai-Kolkata Flight Hits Severe Turbulence Just Before Landing, Passengers Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com