ADVERTISEMENT

പുതിയ വാഹനം റജിസ്ട്രേഷൻ നമ്പർ കിട്ടാനായി ആർടി ഓഫിസിൽ ഹാജരാക്കേണ്ടതില്ല. ഡീലറുടെ കയ്യിൽനിന്നു വണ്ടി വാങ്ങുമ്പോൾത്തന്നെ പുതിയ റജിസ്ട്രേഷൻ നമ്പറോടുകൂടിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാകും പുറത്തിറക്കുക. സർക്കാരിന്റെ ‘ഈസ് ഓഫ് ഗവൺമെന്റ് ബിസിനസ്’ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

∙ പൂർണമായും ഫാക്ടറി നിർമിത ബോഡിയോടു കൂടിയുള്ള വാഹനങ്ങൾ ആദ്യ റജിസ്ട്രേഷനു വേണ്ടി ആർടി ഓഫിസുകളിൽ ഹാജരാക്കേണ്ടതില്ല.

∙ റജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ഷാസി പ്രിന്റ്, മറ്റ് രേഖകൾ തുടങ്ങിയവ വ്യക്തമായി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.

∙ അപേക്ഷയുടെ ഹാർഡ് കോപ്പി ഓഫിസിൽ ഹാജരാക്കേണ്ടതില്ല. എന്നാൽ, അപേക്ഷയുടെ ഫുൾ സെറ്റ്, വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കണം. 

∙ ഒരിക്കൽ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ റദ്ദാക്കാനോ കഴിയില്ല.

∙ ഫാക്ടറി നിർമിത ബോഡിയോടു വരുന്ന വാഹനങ്ങൾക്കു താൽക്കാലിക റജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ അന്യസംസ്ഥാനങ്ങളിലേക്ക് വിൽപന നടത്തുന്ന വാഹനങ്ങൾക്കും ഫാൻസി /ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്കും താൽക്കാലിക റജിസ്ട്രേഷൻ അനുവദിക്കും.

∙ നമ്പർ റിസർവേഷൻ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ ചോയ്സ് നമ്പർ (പെയ്ഡ്) എന്നും റിസർവേഷൻ ആവശ്യമില്ലാത്ത അപേക്ഷകൾക്ക് സിസ്റ്റം ജനറേറ്റഡ് (ഫ്രീ) എന്നും സിലക്ട് ചെയ്യണം.

∙ ഫാൻസി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്ക് നൽകുന്ന താൽക്കാലിക റജിസ്ട്രേഷനുമായി ഡീലർ വാഹനങ്ങൾ വിട്ടു നൽകാൻ പാടില്ല.

∙ അന്യസംസ്ഥാനത്തേക്കു കൊണ്ടുപോകാനായി താൽക്കാലിക റജിസ്ട്രേഷൻ എടുത്ത വാഹനങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ സ്വന്തം സംസ്ഥാനത്തു സ്ഥിരം റജിസ്ട്രേഷൻ എടുത്തിരിക്കണം.

∙ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് വാഹനത്തിൽ നിർദിഷ്ട രീതിയിൽ ഘടിപ്പിച്ചതിനു ശേഷം മാത്രമേ ഡീലർഷിപ്പിൽനിന്നു പുറത്തിറക്കാവൂ.

∙ റജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക, നമ്പർ റിസർവേഷനു വേണ്ടി താൽക്കാലിക റജിസ്ട്രേഷൻ കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസർവേഷൻ നടപടികൾ പൂർത്തിയാക്കാതിരിക്കുക, സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്പെസിഫിക്കേഷനിൽ മാറ്റം വരുത്തുക തുടങ്ങിയവയ്ക്ക് എംവി ആക്ടിലെ പിഴയ്ക്കു പുറമേ നികുതിയുടെ നിശ്ചിത ശതമാനം തുക കൂടി അധികമായി അടയ്ക്കേണ്ടി വരും.

∙ ഏഴു സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ ട്രാൻസ്പോർട്ട് ഗണത്തിൽ അല്ലാതെ പിഎസ്‌വി (PSV for Personal use) എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, അപേക്ഷകനിൽനിന്ന് ₨ 200 മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനൽ ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.

∙ എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്ലക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതുമാണ്.

∙ ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ 

ട്രാക്കിങ് ഡിവൈസ് എന്നിവ വാഹന നിർമാതാവ് പിടിപ്പിച്ചിട്ടില്ലെങ്കിൽ ഇവ ഡീലർഷിപ്പിൽനിന്നു ഘടിപ്പിച്ച് രേഖകൾ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കണം.

∙ ഓട്ടോറിക്ഷകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റർ ഘടിപ്പിച്ചു സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.

∙ നാഷനൽ പെർമിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങൾ മുന്നിലും പിന്നിലും ‘ഹൈവേ യെല്ലോ’ നിറം പെയിന്റ് ചെയ്യേണ്ടതാണ്.

∙ ആർടിഒ നിർദേശങ്ങൾക്കു വിരുദ്ധമായോ ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ തിരുത്തിയോ ചെയ്തോ റജിസ്ട്രേഷൻ സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലർഷിപ്പിൽ നടത്തുന്ന പരിശോധനകളിൽ അപാകതകൾ കണ്ടെത്തിയാലോ ചെയ്യുന്നപക്ഷം ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നടപടികൾ സ്വീകരിക്കും.

English Summary: Know More About New Vehicle Registration Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com