ADVERTISEMENT

കാറിന്റെ ബോണറ്റിലും ഇരുവിൻഡോകളിലും ഇരുന്ന് അഭ്യാസം കാണിച്ച യുവാക്കളെ തിരഞ്ഞ് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ ബോണറ്റിലും പിൻവിൻഡോകളിലും യുവാക്കൾ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

റോഡിൽ നിന്ന് ആരോ യുവാക്കളുടെ അഭ്യാസം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെ വിഡിയോ വൈറലാകുകയായിരുന്നു. നിരവധി പേരാണ് യുവാക്കളെ വിമർശിച്ച് രംഗത്തെത്തുന്നത്. വാഹനങ്ങൾ ഓടുന്ന റോഡിൽ കാണിക്കുന്ന അഭ്യാസം മറ്റുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നാണ് ആളുകൾ പറയുന്നത്. അപകടമുണ്ടായിൽ അവർ മാത്രമാകില്ല അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരികയെന്നും ആളുകൾ വിമർശിക്കുന്നു.

വിഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിൽ മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചതിന് യുവാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നും ഇവരെ കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറയുന്നു.

English Summary: Youngsters’ stunt on a Moving Car Goes Viral: Cops on the hunt to arrest them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com