ADVERTISEMENT

അതിവേഗത്തിൽ വാഹനത്തെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് എംപിവി തലകുത്തനെ മറിഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് അപകടം നടന്നത്. മാർത്താണ്ഡം മേൽപാലത്തിലൂടെ പോകുകയായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിച്ച എംപിവിയാണ് അപകടത്തിൽ പെട്ടത്.

അതിവേഗത്തിൽ വാഹനത്തെ മറികടന്ന എംപിവി എതിരെ എത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. മേൽപാലത്തിന്റെ കൈവരികളിൽ ഇടിച്ച കാർ തലകുത്തനെ മറിഞ്ഞു. എംപിവി മറികടന്ന കാറിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ദൃശ്യം പതിഞ്ഞ്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ.

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോടു കൂടി ചെയ്യണം. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ. ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ നിങ്ങൾ ആരുമായിക്കോട്ടേ എന്നാൽ റോഡിൽ നിങ്ങൾ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.

English Summary: Accident in Marthandam Flyover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com