ADVERTISEMENT

കോവിഡ് കാലത്ത് ‌ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വൻഓഫറുമായി ജീപ്പ് ഇന്ത്യ. ജനപ്രിയ എസ്‍യുവിയായ കോംപസിന് ഓൺറോഡിന്റെ 100 ശതമാനവും ലോണായാണ് നൽകുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പിഎസ്‌യു ജീവനക്കാർക്കുമാണ് നിലവിൽ ഈ ഓഫർ ലഭിക്കുക. 

കൂടാതെ സ്വകാര്യ കമ്പനി ജീവനക്കാർക്കും ബിസിനസുകാർക്കും കർഷകർക്കും, ആക്സിസ് ബാങ്കുമായി സഹകരിച്ച് ജീപ്പ് ഫിനാൻഷ്യൽ സർവീസിലൂടെ നിരവധി ഇളവുകളാണ് നൽകുന്നത്. സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസും റോ‍ഡ് ടാക്സും എക്സ്ഷോറൂം വിലയും അടക്കമുള്ള തുകയാണ് ലോൺ ലഭിക്കുക. 25000 രൂപയിൽ അധികം മാസ ശമ്പളവും 720ൽ കൂടുതൽ സിബിൽ സ്കോറും, 2 രണ്ടു വർഷത്തെ ജോബ് സ്റ്റബിലിറ്റിയും വേണം. പരമാവധി 5 വർഷത്തേക്കാണ് ലോൺ അനുവദിക്കുന്നത്.

ആക്സിസ് ബാങ്കിൽ അക്കൗണ്ടുകളുള്ള സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കും ബിസിനസുകാർക്കും 90 ശതമാനം വരെ ലോണും മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും 85 ശതമാനം വരെ ലോണും ലഭ്യമാണ്. 20000 രൂപയിൽ കുറയാതെ ശമ്പളം വേണം. 7 വർഷം വരെയാണ് ലോണ്‍ കാലാവധി.

കൂടാതെ സ്റ്റെപ്പ് അപ്പ് സ്കീം, ബലൂൺ സ്കീം, ലോ ഇഎംഐ സ്കീം എന്നിങ്ങനെ തിരിച്ചടവ് പദ്ധതികളുമുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് 1250 രൂപ നിരക്കിൽ തുടങ്ങി വർഷം 10 ശതമാനം ഇഎംഐ വർധിക്കുന്നതാണ് സ്റ്റെപ്പ് അപ്പ് സ്കീം. ഏഴു വർഷം വരെയാണ് ഈ സ്കീമിന്റെ ലോൺ പരിതി. ബലൂൺ സ്കീമിൽ ഈ ഇഎംഐ 1812 രൂപയാണ്, അവസാന ഈ ഇഎംഐ ലോൺ തുകയുടെ 25 ശതമാനമായിരിക്കും. 5 വർഷമാണ് കാലാവധി. കൂടാതെ മൂന്നു മാസത്തേക്ക് ലക്ഷത്തിന് 899 രൂപ മാത്രമുള്ള ലോ ഇഎംഐ സ്കീമും നൽകുന്നുണ്ട്. 60 മാസത്തെ ലോണുകൾക്ക് ഒരു ലക്ഷത്തിന് മൂന്നുമാസത്തേക്ക് 899 രൂപയാണ് ഇഎംഐ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടുക, 9995808106

English Summary: Jeep Compass Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com