ADVERTISEMENT

എസ്‍യുവിയായ ജിംനിയുടെ വില കുറഞ്ഞ പതിപ്പുമായി സുസുക്കി. ജിംനി ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന വാഹനം ഓസ്ട്രേലിയൻ വിപണിയിലാണ് ആദ്യമെത്തുക. രാജ്യാന്തര വിപണിയിലെ ജിംനി സിയാറയിൽ നിന്ന് മാറ്റങ്ങളോടെ ആയിരിക്കും ലൈറ്റ് എത്തുക.

ജിംനിയുടെ ഉയർന്ന വകഭേദങ്ങളിലുള്ള അലോയ് വീലുകൾ, സുസുക്കി സ്മാർട്ട് പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഒഴിവാക്കിയായിരിക്കും ലൈറ്റ് പതിപ്പ് എത്തുക. എൻജിനിൽ മാറ്റമുണ്ടാവില്ല എന്നാണ് കരുതുന്നത്. 102 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന്. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. നാലു വീൽ ഡ്രൈവും ലൈറ്റ് പുതിപ്പിലുണ്ടാകും.

ഓസ്ട്രേലിയൻ വിപണിക്കായുള്ള വാഹനം ജപ്പാനിലായിരിക്കും നിർമിക്കുക. ഇന്ത്യൻ വിപണിക്കായി ജിംനിയുടെ 5 ഡോർ വകഭേദം സുസുക്കി പുറത്തിറക്കുമെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. 

English Summary: Suzuki Jimny Lite Revealed for Overseas markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com