ADVERTISEMENT

ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺ ആർ. ലോക്ഡൗണിന് മുമ്പ് ഒന്നും രണ്ടും സ്ഥനത്തെത്തിയിരുന്ന സിഫ്റ്റിനേയും ബലേനേയും പിന്തള്ളിയാണ് വാഗൺ ആർ ഒന്നാമനായത്. വിൽപനയിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്തു കാറുകളെ എടുത്താൽ അതിൽ എട്ടും മാരുതി സുസുക്കി തന്നെ.

വാഗൺ ആറിന്റെ 19447 യൂണിറ്റ് പുറത്തിറങ്ങിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സ്വിഫ്റ്റിന്റെ 17727 യൂണിറ്റും മൂന്നാം സ്ഥാനത്ത് എത്തിയ ബലേനോയുടെ 14701 യൂണിറ്റുകളാണ് വിറ്റുപോയത്. നാലാം സ്ഥാനത്ത് 12833 യൂണിറ്റുമായി വിറ്റാര ബ്രെസയും അഞ്ചാം സ്ഥാനത്ത് 12639 യൂണിറ്റുമായി ഡിസയറുമുണ്ട്.

ഏറെക്കാലം വിപണിയിൽ ഒന്നാമനായിരുന്ന ഓൾട്ടോയുടെ സ്ഥാനം ആറാമതാണ്. വിൽപന 12513 യൂണിറ്റ്. ഹ്യുണ്ടേയ്‌യുടെ ക്രേറ്റയാണ് ഏഴാം സ്ഥനത്ത്, വിൽപന 9941 യൂണിറ്റ്. മാരുതിയുടെ എംപിവി എർട്ടിഗ 9920 യൂണിറ്റുമായി എട്ടാം സ്ഥാനത്തും ഇക്കോ 9218 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹ്യുണ്ടേയ്‌യുടെ ചെറു ഹാച്ച് ഗ്രാൻ ഐ10, 8787 യൂണിറ്റ് വിൽപനയുമായി പത്താം സ്ഥാനത്ത് എത്തി.

English Summary: Passenger Vehicle Sales June 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com