പറക്കും കാറല്ല, അപകടത്തിൽ ആകാശത്തേക്ക് ഉയർന്നത്, യുവതിയുടെ രക്ഷപ്പെടൽ അഭ്ദുതകരം: വിഡിയോ

accident
Screen Grab
SHARE

തിരക്കില്ലാത്ത റോഡിലൂടെ പൊയ്ക്കൊണ്ടിരുന്ന വാഹനത്തിന് മുന്നിലേക്ക് ആകാശത്തു നിന്ന് പതിച്ച മറ്റൊരു കാർ. ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് വാഹനത്തിലുണ്ടായിരുന്നവർ അലറി കരഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൈറലായൊരു വിഡിയോയാണിത്.  ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനങ്ങളിലേക്ക് ഈ കാർ വന്നു പതിച്ചില്ല. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ പുറത്തുവിട്ടത്  ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ്.

അമേരിക്കയിലെ കലിഫോർണിയിലെ യൂബ സിറ്റിയിലാണ് അപകടം നടന്നത്. അതിവേഗത്തിൽ എത്തിയ കാർ മണ്‍ തിട്ടയിൽ ഇടിച്ച് ആകാശത്തേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാർ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിർത്താതെ പോയ കാറാണ് അപകടത്തിൽ പെട്ടത്. വാഹനമോടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നും നിസാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.

English Summary: Smoking car 'flies through sky' and crashes onto highway, driver watches in horror

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA