കാർ സ്വന്തമാക്കി ആദ്യ മിനിറ്റിൽ അപകടം, ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴോട്ട്: വിഡിയോ

new-car-accident
Screen Grab
SHARE

ആഗ്രഹിച്ച് സ്വന്തമാക്കുന്ന കാർ ആദ്യ ദിവസം തന്നെ അപകടത്തിൽ പെടുക, ഏതൊരു കാർ ഉടമയുടേയും പേടി സ്വപ്നമായിരിക്കും അത്. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാർ ഉടമയ്ക്ക്. ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമിൽ നിന്നു ഇറക്കിയപ്പോൾ തന്നെ അപകടമുണ്ടായി.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് കയറ്റുന്നതിന് മുമ്പ് സെയിൽ എക്സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ്‌വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു.

അപകടത്തിൽ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കുകളേറ്റു. താഴേ പാർക്ക് ചെയ്തിരുന്ന പോളോയിൽ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി. തലകുത്തനെ മറിച്ച കാറിൽ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

English Summary: New Tata Tiago Delivery Goes Wrong – Falls From 1st Floor Of Showroom

Source: TeamBhp

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA