ADVERTISEMENT

ആംബുലൻസിന് തടസമുണ്ടാക്കി വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ദേശീയപാത 66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലാണ് സംഭവം നടന്നത്. അവശനിലയിലായിരുന്ന രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്.

ഉള്ളാള്‍ സോമേശ്വര സ്വദേശി ചരൻ ആണ് ആംബുലന്‍സിന് തടസമുണ്ടാക്കി കാറോടിച്ചത്. പല തവണ ഹോണും സൈറണും മുഴക്കിയിട്ടും ഇയാള്‍ വഴി കൊടുക്കാന്‍ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.

ഇതിനിടെ ആംബുലന്‍സിനകത്ത് ഉള്ളവര്‍ തന്നെ മുന്നിലുള്ള കാർ വഴി തടസപ്പെടുത്തുന്ന വിഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചു. ഇതോടെ മംഗളൂരു ദക്ഷിണ ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

ഒരു ജീവനാണ് ആംബുലൻസിന് വഴിമാറൂ

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

English Summary: Car Driver Deliberately Blocks Ambulance: Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com