ADVERTISEMENT

അമിതവേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് വൃദ്ധയ്ക്ക് പരുക്ക്. ഹൈദരാബാദിലെ നിർസിങ്ങിയിലാണ് അപകടം നടന്നത്. അമിതവേഗത്തില്‍ മൂന്നുപേരെയും വച്ചെത്തിയ സ്കൂട്ടർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയെ ഇടിക്കുകയായിരുന്നു. രണ്ടാമത് ഇരുന്ന ആളായിരുന്നു സ്കൂട്ടർ ഓടിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്.

അപകടം നടന്നതിന് ശേഷം സ്കൂട്ടർ നിർത്താതെ പോയി. സ്കൂട്ടർ ഓടിച്ചിരുന്നവർക്ക് ലൈസൻസില്ലായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, ലൈൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തി യുവാക്കൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ വൃദ്ധയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ലൈസൻസില്ലാത്ത യുവാക്കൾക്ക് വാഹനം നൽകിയ സ്കൂട്ടർ ഉടമയ്ക്കെതിരെ കേസെടുത്തു. സൈബർബാദ് പൊലീസാണ് സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

English Summary: Scooter Accident In Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com