ADVERTISEMENT

തിരുവനന്തപുരം ∙ സെസ് നിർത്തലാക്കുന്നതോടെ നാളെ മുതൽ കാറുകൾക്കാണ് കാര്യമായി വിലക്കുറവുണ്ടാകുക. സെസ് ഒഴിവാകുമെന്നു മാത്രമല്ല, അതു വഴി കാർ വില കുറയുന്നതോടെ ഒറ്റത്തവണ റോഡ് നികുതിയിലും ഇൻഷുറൻസിലും ആനുപാതികമായ കുറവുണ്ടാകും.

business-news-price-list-pic-5

ഉദാഹരണമായി, മാരുതി സ്വിഫ്റ്റ് കാറിന് 5000 മുതൽ 6000 രൂപ വരെയാണു കുറയുക. അടിസ്ഥാന വില, നികുതി, സെസ് എന്നിവ ചേർത്തുള്ള ആകെ വിലയ്ക്കു മേലാണ് റോഡ് നികുതിയും ഇൻഷുറൻസ് തുകയും നിശ്ചയിക്കുക.

business-news-bill-pic-5

സെസ് ഒഴിവാകുന്നതോടെ അതനുസരിച്ചുള്ള കുറവ് ഇൻഷുറൻസ് തുകയിലും റോഡ് നികുതിയിലും വരും. വില കുറയുമ്പോൾ ചില വാഹനങ്ങൾ തൊട്ടു താഴത്തെ നികുതി സ്ലാബിലേക്കു മാറുന്നതു വഴിയുള്ള നികുതി ലാഭവും പ്രതീക്ഷിക്കാം. കാറുകൾക്ക് 5 ലക്ഷം രൂപ വരെ 9%, 10 ലക്ഷം വരെ 11%, 15 ലക്ഷം വരെ 13%, 20 ലക്ഷം വരെ 16%, അതിനു മുകളിൽ വിലയുള്ളവയ്ക്ക് 21% എന്നിങ്ങനെയാണ് കേരളത്തിലെ റോഡ് നികുതി. 

English Summary: With the Abolition of Cess the Price of Cars will come down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com