യാത്രാ ചിത്രം പങ്കുവയ്ക്കൂ, ക്ലബ് മഹീന്ദ്ര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കൂ

travel-photo-contest-1
SHARE

മഴയുടെ ഭംഗിയും മഞ്ഞിന്റെ കുളിരും നുകർന്നൊരു റോഡ് ട്രിപ്. ഓർക്കുമ്പോഴേ സുഖം തോന്നുന്നൊരു ഒരു അനുഭവമായിരിക്കും അത്. ലോക്ഡൗൺ ഇളവുകളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നതും യാത്ര പ്രേമികളെ വീണ്ടും സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ബൈക്കിലും കാറിലുമൊക്കെയായി ലോങ് ഡ്രൈവുകൾക്കുള്ള തയ്യാറെടുപ്പിലാണ് ഇവർ. റോഡ് ട്രിപ്പുകൾ ആസ്വദിക്കുന്നവർക്ക്, ബൈക്കർ ക്ലബുകൾക്കൊക്കെ യാത്ര പോകാൻ പറ്റിയ കാലാവസ്ഥ കൂടിയാണിപ്പോൾ.

ഇപ്പോഴിതാ കേരളത്തിലെ തങ്ങളുടെ ഇഷ്ടയിടങ്ങളിലേക്ക് യാത്രയ്ക്കിറങ്ങുന്ന സഞ്ചാരികൾക്ക് താമസത്തിനായി സുവർണാവസരം ഒരുക്കുകയാണ് ക്ലബ് മഹീന്ദ്ര. നിങ്ങളുടെ പ്രിയപ്പെട്ട യാത്രാ ചിത്രങ്ങൾ പങ്കിട്ടാൽ ക്ലബ് മഹീന്ദ്രയിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചേക്കും. വേഗമാകട്ടെ ഇനി നിങ്ങളാണ് ആ ഭാഗ്യശാലിയെങ്കിലോ? അടിപൊളി ചിത്രങ്ങൾ അയക്കൂ സമ്മാനം നേടൂ.

മനോരമ ഒാൺലൈനും ക്ലബ് മഹീന്ദ്രയും ചേർന്ന് നടത്തുന്ന ഓണം ട്രാവൽ ഫോട്ടോ മത്സരത്തിന്റെ ഭാഗമായാണ് ഔ ഓഫർ. സെപ്റ്റംബർ 2–ാം തീയതി മത്സരം അവസാനിക്കും. ഇതിനോടകം  മനോഹരമായ നിരവധി ചിത്രങ്ങളാണ് മല്‍സരാർത്ഥികൾ അയച്ചിരിക്കുന്നത്. ഓണം ട്രാവൽ ഫോട്ടോ മത്സരത്തിലൂടെ 20 പേർക്കാണ് കേരളത്തിലെ ക്ലബ് മഹീന്ദ്ര റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാൻ അവസരമൊരുങ്ങുന്നത്. മനോരമ ഓൺലൈൻ ഓണം സ്പെഷൽ സൈറ്റിലാണ് ട്രാവൽ ഫോട്ടോഗ്രാഫി മൽസരം നടക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്

∙ നിങ്ങൾ പോയ യാത്രയുടെ മികച്ച ഒരു ചിത്രം ഈ പേജിൽ അപ്‌ലോഡ് ചെയ്യുക.

∙ ചിത്രം അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കോൺടാക്ട് വിവരങ്ങളും ഫോമിലുള്ള ചോദ്യത്തിനും ഉത്തരം നൽകുക.

∙ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 20 ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തവർക്കാണ് സൗജന്യ താമസം ലഭിക്കുക.

∙ സെപ്റ്റംബർ 02 ആണ് ചിത്രം അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന അവസാന തീയതി

തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ചിത്രത്തോടൊപ്പം "ഈ ഓണത്തിന് നിങ്ങൾ എവിടേക്കാണ് യാത്ര ചെയ്യുന്നത്" എന്ന ചോദ്യത്തിനുള്ള ഉത്തരവും നൽകണം. മനോരമ ഓൺലൈൻ ടീം ആകും മികച്ച 20 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ നിബന്ധനകൾ കൃത്യമായി വായിച്ചു നോക്കുക.

നിങ്ങളുടെ യാത്രാ ചിത്രം ഷെയർ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക

English Summary: Manorama Online Club Mahindra Travel Photo Contest

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA