രണ്ടു തുരങ്കങ്ങൾക്കുള്ളിലൂടെ വിമാനം പറത്തി ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് റെഡ് ബുൾ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റ. കാണികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ഈ അഭ്യാസ പ്രകടനം നടന്നത് തുർക്കിയിലെ ഇസ്താംബുളിലാണ്. ഇതോടെ ഇരട്ട തുരങ്കത്തിലൂടെ ഏറ്റവും കൂടുതല്‍ ദൂരം വിമാനം പറത്തിയതിനുള്ള ഗിന്നസ് റെക്കോർഡും ഡാരിയോ കോസ്റ്റയുടെ പേരിലായി.
രണ്ടു തുരങ്കങ്ങളും കൂടി 2.6 കിലോമീറ്റർ നീളമുണ്ടായിരുന്നു എന്നാണ് റെഡ്ബുൾ പറയുന്നത്. ശരാശരി 245.07 കിലോമീറ്റർ വേഗത്തിലാണ് ഡാരിയോ ചെറു വിമാനം തുരങ്കത്തിലൂടെ പറത്തിയത്. തുരങ്കത്തിൽ ടേക്ക് ഓഫ് ചെയ്യുന്ന ആദ്യത്തെ വിമാനം, രണ്ടു തുരങ്കത്തിലൂടെ സഞ്ചരിക്കുന്ന ആദ്യ വിമാനം തുടങ്ങി റെക്കോർഡുകളും ഡാരിയോ സ്വന്തമാക്കി.

അതീവ ദുർഘടം പിടിച്ച സ്റ്റണ്ടായിരുന്നു ഇതെന്നാണ് പൈലറ്റ് പറയുന്നത്. റെഡ്ബുൾ പുറത്തുവിട്ട വിഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
English Summary: Stunt Pilot Sets Guinness World Record For Longest Flight Through A Tunnel