ADVERTISEMENT

കിയയുടെ പ്രീമിയം എംപിവി കാർണിവൽ സ്വന്തമാക്കി ഗായകൻ ശങ്കർ മഹാദേവൻ. മുംബൈയിലെ കിയ വിതരണക്കാരിൽ നിന്നാണ് ശങ്കർ മഹാദേവൻ കിയയുടെ എംപിവി വാങ്ങിയത്. ബിഎം‍ഡബ്ല്യു 7 സീരിസിൽ ഡീലർഷിപ്പിലെത്തി കാർണിവല്ലിന്റെ ഡെലിവറി എടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കിയ കാർണിവല്ലിന്റെ 7 സീറ്റ് കോൺഫിഗറേഷനിലുള്ള മോഡലാണ് ശങ്കർ മഹാദേവൻ ഗാരിജിലെത്തിച്ചത്. എന്നാൽ ഏത് വകഭേദമാണെന്ന് വ്യക്തമല്ല. കിയയുടെ ഏറ്റവും ആഡംബര എംപിവിയായ കാർണിവൽ സെലിബ്രിറ്റികൾ അടക്കമുള്ള ആളുകളുടെ ഇഷ്ട വാഹനമാണ്. 

പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക. ഏകദേശം 24.95 ലക്ഷം രൂപ മുതൽ 29.95 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Shakar Mahadevan Bought Kia Carnival MPV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com