ADVERTISEMENT

ഇന്ത്യൻ വിപണിയിലെ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായി മാറാൻ ഹോണ്ട സിറ്റി ഹൈബ്രിഡ് എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹൈബ്രിഡ് സിറ്റി അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

മലേഷ്യൻ ടെസ്റ്റ് കണ്ടിഷനുകളിൽ 27.7 കിലോമീറ്ററും തായ്‌ലൻഡിൽ 27.8 കിലോമീറ്ററും ഇന്ധനക്ഷമത നൽകിയ സിറ്റി ഹൈബ്രിഡ് ഇന്ത്യയിലും ഇതേ നിലവാരത്തിലുള്ള മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വർഷം പുറത്തിറക്കുന്നതോടെ ഇന്ത്യൻ വിപണിയിൽ മാസ് പ്രൊഡക്ഷൻ നടക്കുന്ന ആദ്യ ഹൈബ്രിഡ് കാറായി മാറും ഹോണ്ട സിറ്റി. 1.5 ലീറ്റർ പെട്രോൾ എൻജിനുള്ള വാഹനത്തിൽ ഇലക്ട്രിക് മോട്ടറുമുണ്ടാകും. പെട്രോൾ എൻജിൻ 98 ബിഎച്ച്പി കരുത്തു നൽകുമ്പോൾ ഇലക്ട്രിക് മോട്ടറിന്റെ പരമാവധി കരുത്ത് 109 ബിഎച്ച്പിയായിരിക്കും.

English Summary: Honda City Hybrid could be India’s most Fuel Efficient car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com