ADVERTISEMENT

രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളും ടെക് ഭീമന്മാരും ഉൾപ്പെടെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ നിക്ഷേപങ്ങൾ നടത്തുമ്പോഴും ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ചതാണോ ഇത്തരം വൈദ്യുത വാഹനങ്ങളെന്ന് ചിന്തിക്കാത്തവർ നമുക്ക് ഇടയിൽ കുറവായിരിക്കും. ഉപയോക്താക്കളുടെ ഇത്തരം ആശങ്കകൾ പരിഹരിച്ച് നിരത്തിലെത്തുകയാണ് ടിഎക്‌സ്9 വാഹനങ്ങൾ. കൊറിയൻ ടെക്നോളജിയുടെ സഹായത്തോടെ ഇന്ത്യയിലെത്തുന്ന ഈ വാഹനങ്ങൾക്ക് നമ്മുടെ നിരത്തുകൾക്ക് യോജിച്ച രീതിയിലുള്ള സുരക്ഷാ ഫീച്ചറുകളാണുള്ളത്.

ടിഎക്‌സ്9 ന്റെ ആദ്യപതിപ്പ് വാഹനങ്ങളായ എഫ്ടി 350, എഫ്ടി450 മോഡലുകളാണ് നിരത്തിൽ എത്തിയിരിക്കുന്നത്. രൂപകൽപന ഭംഗിയിൽ മറ്റു വാഹനങ്ങളോട് കിടപിടിക്കും ടിഎക്‌സ്9ന്റെ മോഡലുകൾ. പ്രകൃതി സൗഹാർദ്ദ വാഹനമെന്ന നിലയിൽ പുറത്തിറക്കിയിട്ടുള്ള ടിഎക്‌സ്9ന്റെ എൻട്രി ലെവൽ വാഹനങ്ങളിൽ നൂതന സുരക്ഷ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ft-350

ഹെവി ഡ്യൂട്ടി ഷോക്ക്അബ്സോർബർ, ഹിൽ ആക്സി‌ലറേഷൻ അസിസ്റ്റ്, ടൂബ്‌ലെസ് ടയറുകൾ, ആന്റി തെഫ്റ്റ് അലാം, ഇന്റലിജെന്റ് സ്മാർട് കണക്റ്റുവിറ്റി ആപ്, കീലെസ് എൻട്രി, ഐപി 67 നിലവാരത്തിലുള്ള വാട്ടർ, ‍ഡസ്റ്റ് പ്രൂഫിങ്, റിവേഴ്സ് ഗിയർ, മൊബൈൽ ചാർജിങ് പോർട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി,മ്യൂസിക് സിസ്റ്റം  എന്നിവയുമുണ്ട്. ഡബിൾ ഡിസ്‌ക് ബ്രേക്കാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനു പുറമേ, മൂന്നു വ്യത്യസ്ത ഗിയർ സിസ്റ്റവും എഫ്റ്റി350 വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈസി ബാറ്ററി സ്വാപ്പിംഗ് സംവിധാനത്തോടെ ഡയറക്ട് ചാർജിങ് ടെക്നോളജിയാണ് ടിഎക്സ്9 വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത. ത്രീപിൻ കോംപാക്ട് പോർട്ടബിൾ ചാർജറാണ് ഇതിനായി നൽകിയിരിക്കുന്നത്. ഇത് അനായാസം വാഹനം വീട്ടിൽ തന്നെ ചാർജ് ചെയ്യാൻ സഹായിക്കും. വിശാലമായ ലെഗ് സ്പൈസ് ഉൾപ്പെടെയുള്ള സീറ്റിങ്, ബൂട്ട് സ്പേസ് എന്നിവയിലും വ്യത്യസ്തത പുലർത്തുന്ന ടിഎക്‌സ്9 വാഹനങ്ങൾ അടുത്തമാസം പകുതിയോടെ ഉപയോക്താക്കളിലേക്ക് എത്തും.

English Summary: TX 9 Electric Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com