ADVERTISEMENT

ചെറിയ ക്ലാസുകളിൽത്തന്നെ നമ്മൾ പഠിക്കുന്നതാണ് കാൽനടക്കാർ റോഡിന്റെ വലതുവശം ചേർന്നേ നടക്കാവൂ എന്നത്. ഇടതുവശം ചേർന്നു നടന്നാൽ പിന്നിലൂടെ വരുന്ന വാഹനം കാണാൻ പറ്റില്ലെന്നു മാത്രമല്ല, മറ്റുള്ളവർക്ക് അപകടമുണ്ടാക്കുകയും ചെയ്യും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോയിലുള്ള അപകടം. റോഡിനു നടുവിലൂടെ നടന്നയാളെ പിന്നിലൂടെ വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

റോഡിലൂടെ പോകുകയായിരുന്ന ആൾ വലതുവശം ചേർന്നു നടന്നില്ല എന്നുമാത്രമല്ല, റോഡിന്റെ നടുവിലേക്കു കയറി നടക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കാൽനടയാത്രികന്റെ അശ്രദ്ധയാണ് അപകടത്തിനു പ്രധാന കാരണമെന്നു മനസ്സിലാക്കാം. 

പുലർച്ചെയാണ് അപകടം നടന്നത്. എതിരെ വന്ന വാഹനത്തിന്റെ ഹെഡ്‍ലൈറ്റിന്റെ പ്രകാശം മൂലം, റോഡിലൂടെ നടക്കുന്ന ആളെ ബൈക്കിലെത്തിയ യുവാക്കൾ കണ്ടില്ലെന്നാണ് അപകടത്തിന്റെ വിഡിയോയിൽനിന്ന് മനസ്സിലാകുന്നത്. ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രികനും പരുക്കേൽക്കുകയും ചെയ്തു

കാൽനടയാത്രികരേ, ശ്രദ്ധിക്കൂ

∙ റോഡിന്റെ വലതുവശം ചേർന്നുമാത്രം നടക്കുക. 

∙ സീബ്രാ ക്രോസിങ്ങിൽ സുരക്ഷിതമായി നിർത്താൻ പാകത്തിൽ കൈ കൊണ്ട് സ്റ്റോപ്പ് സിഗ്നൽ കാണിച്ച് വാഹനങ്ങൾ നിർത്തിക്കുക. (പെഡസ്ട്രിയൻ ക്രോസിങ് കാൽനടയാത്രക്കാരുടെ അവകാശം)

∙ റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.

സീബ്രാ ക്രോസിൽ ഡ്രൈവർമാർ ചെയ്യേണ്ടത്

∙ സീബ്രാ ക്രോസ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് ക്രോസിനു മുമ്പായുള്ള, വാഹനം നിർത്താനുള്ള മാർക്കിങ്ങിൽ റോഡിന് ഇടതുവശം ചേർന്ന് നിർത്തണം.

∙ പെഡസ്ട്രിയൻ ക്രോസിങ്ങിലൂടെ റോഡ് ക്രോസ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും അനുവദിക്കുക.

∙ ക്രോസിങ്ങിൽ ആരും ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.

∙ ട്രാഫിക് സിഗ്നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ, അതു മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങ്ങിന് പിറകിലായി മാത്രം വാഹനം നിർത്തുക. പെഡസ്ട്രിയൻ ക്രോസിങ് മാർക്ക് ചെയ്തിട്ടില്ല എങ്കിൽ വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം. ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിങ്ങിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

∙ “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസിങ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാരനാണ് മുൻഗണന.

∙ വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസിങ്ങിൽ നിർത്തിയിടരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com