ADVERTISEMENT

വാഹനങ്ങളോട് അധികം ഭ്രമമില്ലാത്തവരാണ് മലയാള സിനിമ നടിമാരിൽ പലരും. ബിഎംഡബ്ല്യുവിലോ ബെൻസിലോ ഇന്നോവയിലോ ഒതുങ്ങും അവരുടെ വാഹന പ്രേമം. എന്നാൽ താൻ അതിൽനിന്നു വ്യത്യസ്തയാണെന്നും വാഹനപ്രേമിയാണെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കുന്നത് സ്വന്തമാക്കിയ പുതിയ കാറിലൂടെയാണ്. പോർഷെയുടെ സ്പോർട്സ് കാർ 911 കരേര എസ് ആണ് താരത്തിന്റെ പുതിയ കാർ. 

കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര മംമ്ത തന്റെ ഗാരിജിലെത്തിച്ചത്. ഒരു സ്വപ്നം സാക്ഷാത്കരിച്ച ദിവസമാണ് ഇന്നെന്നും നിനക്കുവേണ്ടി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നെന്നുമാണ് പോർഷെയുടെ ചിത്രം പങ്കുവച്ച് മമ്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കുറച്ചു നാളുകൾക്കു മുൻപ്, ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വിഡിയോ മംമ്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 15 വർഷം മുൻപ് ബെംഗളൂരുവിൽ താൻ ബൈക്ക് ഓടിച്ചിരുന്നെന്നും അന്ന് താരം പറഞ്ഞിരുന്നു. 

Mamatha-Mohandas

പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. മൂന്നു ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് 3.7 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 308 കിലോമീറ്റർ. 

English Summary: Mamtha Mohandas Bought Porsche Carrera S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com