ഉപഭോക്താക്കൾക്കൊപ്പം എന്നും; മികവുറ്റ സർവീസുമായി ടിഎക്‌സ്9

tx9-ft-350
TX 9 FT 350
SHARE

വാഹന വിപണിയിലെ പുത്തൻ പരിവേഷമായി മാറിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇന്ത്യൻ ഉപഭോക്താക്കളെ സംബന്ധിച്ച് ഇലക്ട്രിക് വാഹനങ്ങൾ അത്രകണ്ട് പരിചിതമല്ല. അതിൽ തന്നെ ഇരുചക്ര വാഹനങ്ങളിലേക്ക് വരുമ്പോൾ അപരിചിതത്വം കൂടുമെന്ന് തന്നെ പറയാം. നിർമാണ രീതിയിലെ വ്യത്യസ്തതയും വാഹനമെടുത്തതിന് ശേഷം സർവീസിനെ കുറിച്ചുള്ള ആശങ്കയുമാണ് ഈ അപരിചിതത്വത്തിന് കാരണം. എന്നാൽ, ഇത്തരം ആശങ്കകൾ അകറ്റി പൂർണമായും കസ്റ്റമർ ഫ്രണ്ട്‌ലി സർവീസുമായി മുന്നോട്ട് വരികയാണ് ടിഎക്‌സ് 9.

ഇലക്ട്രിക്കൽ വെഹിക്കിൽ സെഗ്മെന്റിൽ സർവീസ് നൽകേണ്ടതില്ലെന്ന ധാരണകളെ അപ്പാടെ മാറ്റിയെഴുതുകയാണ് ടിഎക്‌സ്9. 42 ചെക്ക് പോയിന്റ്‌സുള്ള ഒരു ഐസി എൻജിൻ വാഹനത്തിൽ 30 ചെക്ക് പോയിന്റ്‌സും എൻജിനുമായി ബന്ധപ്പെട്ടതല്ല. അതേ ചെക്ക് പോയിന്റുകളാണ് ഇലക്ട്രിക്കൽ വാഹനത്തിലുമുള്ളത്. അതുകൊണ്ട് തന്നെ ഐസി എൻജിൻ വാഹനത്തിന് നൽകുന്ന സർവീസുകൾ ഇലക്ട്രിക്കൽ വാഹനങ്ങൾക്കും നൽകേണ്ടത് ആവശ്യമാണെന്ന് ടിഎക്‌സ് 9 തിരിച്ചറിയുന്നു. ഇതനുസരിച്ച് എല്ലാ ഡീലർഷിപ്പുകളിലും അതിനൂതന ഉപകരണങ്ങളുടെ സഹായത്തോടെ കസ്റ്റമർ ഫ്രണ്ട്‌ലി സർവീസ് പൂർണമായും ഉറപ്പാക്കി മുന്നോട്ട് വരികയാണ് ടിഎക്‌സ്9.

ft-450

വാഹനം ഉപഭോക്താവിന് നൽകിയ ശേഷവും പരിപൂർണ ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കളെ അസിസ്റ്റ് ചെയ്യുകയാണ് ടിഎക്‌സ് 9. ഇതിനായി ഉപയോക്താക്കൾക്ക് അതിവേഗം എത്തിപ്പെടാൻ കഴിയുന്ന തരത്തിൽ കമ്പനിയുടെ ടെക്‌നീഷ്യന്മാരടങ്ങുന്ന ടീം അംഗങ്ങൾ അടങ്ങുന്ന സർവീസ് സെന്ററുകളും ടിഎക്‌സ്9 ഉറപ്പു വരുത്തുന്നു. എക്‌സ്‌ക്ലൂസീവ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ സഹായത്തോടെ 'ക്യുക്ക് ആൻഡ് ലോ കോസ്റ്റ്' സർവീസിനാണ് ടിഎക്‌സ്9 പ്രാധാന്യം നൽകുന്നത്.

മാത്രമല്ല, 3 വർഷത്തേക്ക് കമ്പനിയുടെ ഡയറക്ട് വാറന്റിയും നാല് ഫ്രീ സർവീസുമാണ് ടിഎക്‌സ്9 നൽകുന്നത്. മാത്രമല്ല, വാറന്റി എക്‌സ്റ്റെന്റ് ഓപ്ഷനും ആനുവൽ മെയിന്റനൻസ് കോൺട്രാക്ടും കമ്പനി നൽകുന്നുണ്ട്. ഇതിനു പുറമേ, റോഡ് സൈഡ് അസിസ്റ്റൻസ് ഓപ്ഷനും ടിഎക്‌സ്9 ഉറപ്പു വരുത്തുന്നുണ്ട്.

തികച്ചും പ്രകൃതി സൗഹാർദ്ദവും ഉപഭോക്തൃ സംതൃപ്തിയും മുൻ നിർത്തി ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ ഇടം കണ്ടെത്തിയ ടിഎക്സ്9, ഒന്നാം തലമുറയിലെ എഫ്ടി350, എഫ്ടി450 എന്നിങ്ങനെ രണ്ട് മോഡൽ സ്‌കൂട്ടറുകളാണ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഒറ്റ ചാർജിൽ 220 കിലോ മീറ്റർ പിന്നിടാൻ ശേഷിയുളള ബാറ്ററി കപ്പാസിറ്റിയോടെ പുറത്തിറക്കിയിട്ടുളള വാഹനങ്ങളുടെ ബുക്കിംഗ് കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

English Summary: TX 9 Electric Scooter

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA