കൈയിൽ 369 രൂപയുണ്ടോ? കുറഞ്ഞ നിരക്കിൽ കൂടുതൽ റേഞ്ച് കിട്ടുന്ന ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം

tx9
SHARE

കൈയിൽ 369 രൂപയുണ്ടോ? എങ്കിൽ കുറഞ്ഞ നിരക്കിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു ഇലക്ട്രിക് സ്‌കൂട്ടർ. 369 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാൻ കഴിയുമോ? എന്നോർത്ത് നെറ്റി ചുളിക്കണ്ട! സംഗതി യാഥാർഥ്യമാണ്. ഒറ്റ ചാർജിൽ 220 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുന്ന ടിഎക്‌സ്9 ന്റെ എൻട്രി ലെവൽ വാഹനങ്ങളാണ് ഇപ്പോൾ പ്രീ ബുക്കിംഗിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലായി കമ്പനി പുറത്തിറക്കിയ ആദ്യ തലമുറ ഇലക്ട്രിക് വാഹനങ്ങളായ എഫ്ടി 250, എഫ്ടി350 എന്നീ വാഹനങ്ങളാണ് 369 രൂപയുടെ പ്രീ ബുക്കിഗ് സൗകര്യത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം കമ്പനി ഒരുക്കുന്നത്. ടിഎക്‌സ്9 റോബോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പ്രീ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. പ്രീ ബുക്കിലൂടെ വാഹനം ബുക്ക് ചെയ്യുന്നതുവഴി വലിയ തുക മുടക്കി ബുക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാവുന്നതാണ്.

empty asphalt road with cityscape of shanghai in blue sky

പേരും ലോഗോയും കൗതുകമുള്ളതും വ്യത്യസ്തവുമാണ്. ഈ വ്യത്യസ്തത വാഹന ഡെലിവറിയിലും ടിഎക്‌സ്9 പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്, നിക്കോളാസ് ടെസ്ലയോടുള്ള ആദര സൂചകമായി ടിഎക്‌സ്9 എന്ന പേര് സൂചിപ്പിക്കും പോലെ 369 രൂപ മുടക്കിയുള്ള പ്രീ ബുക്കിഗ് സൗകര്യം കമ്പനി ഒരുക്കുന്നത്.

ഉപഭോക്തൃ സൗഹൃദമെന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ടിഎക്‌സ്9, പ്രീ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ 1000 പേർക്ക് മാത്രമായിരിക്കും വാഹനം ആദ്യഘട്ടത്തിൽ എത്തിച്ചു നൽകുന്നത്.

ഏത് പ്രായക്കാർക്കും ഇണങ്ങുന്ന മികച്ച വാഹന രൂപകൽപനയിൽ മെറ്റാലിക് ഫിനിഷിംഗിൽ ചുവപ്പ്, വെള്ള, കറുപ്പ്, റേസിംഗ് ബ്ലൂ, ലൈറ്റ് ബ്ലൂ, ലമൺ യെല്ലോ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് വാഹനം പുറത്തിറക്കുന്നത്.

Forest road

പ്രകൃതി സൗഹാർദ്ദ വാഹനമെന്ന നിലയിലാണ് ടിഎക്സ്9ന്റെ എൻട്രി ലെവൽ വാഹനങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. മോട്ടോർ വാഹനങ്ങളെ അപേക്ഷിച്ച് ഭാരം കുറവാണന്നതിനൊപ്പം നൂതന സുരക്ഷ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹെവി ഡ്യൂട്ടി ഷോക്ക്അപ്പ്സർ, ഡബിൾ ഡിസ്‌ക് ബ്രേക്കർ, പാർക്കിംഗ് സ്വിച്ച് ഇവയും വാഹനത്തിന്റെ സവിശേഷതകളിൽ ഒന്നാണ്. ഡബിൾ ഡിസ്‌ക് ബ്രേക്കാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനു പുറമേ, മൂന്ന് വ്യത്യസ്ത ഗിയർ സിസ്റ്റവും എഫ്റ്റി350 വാഹനങ്ങളിലുണ്ട്.

വാഹനത്തിന്റെ സുരക്ഷയാണ് മറ്റൊന്ന്, ഗിയർ സിസ്റ്റം, റിമോർട്ട് കീ, ആന്റീ തെഫ്റ്റ് അലാറം ഉൾപ്പെടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് മൊബൈൽ ചാർജിംഗ് പോയിന്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, മ്യൂസിക് സിസ്റ്റം തുടങ്ങിയവയും വാഹനത്തിന്റെ സാങ്കേതിക മികവ് കൂട്ടുന്നു.

വാഹനം ചാർജ് ചെയ്യുന്നതിനായി ഈസി ബാറ്ററി സ്വാപ്പിംഗ് സംവിധാനത്തോടെ ഡിറക്ട് ചാർജിംഗ് രീതിയാണുള്ളത്. ഇത് ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ വീടുകളിലും വാഹനം ചാർജ് ചെയ്യാൻ സഹായകരമാകും.

250 വാട്ട് ഹൈ പവർ മോട്ടറും ഹൈക്കോളിറ്റി 60V 30 യും 60V 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 220 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനം സജ്ജമാകും.

മാത്രമല്ല, ഒരു മോട്ടോർ വാഹനത്തിന് നൽകുന്ന എല്ലാ സർവീസുകളും കമ്പനി എക്‌സ്പീരിയൻസ് സെന്ററുകളിലൂടെ ടിഎക്‌സ്9 ഉറപ്പ് നൽകുന്നു. നിലവിൽ പ്രീ ബുക്കിംഗ് സേവനത്തിന് തയാറെടുക്കുന്ന ടിഎക്‌സ്9 വാഹനങ്ങൾ ഡിസംബർ അവസാനത്തോടെ ഇന്ത്യൻ നിരത്തുകളിൽ ചുവടുറപ്പിക്കും.

English Summary: Book TX9 Scooters In 369 Rs

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA