18000 രൂപയ്ക്ക് 60 വർഷം മുമ്പ് വാങ്ങി; ആദ്യ കാർ പരിചയപ്പെടുത്തി ധർമേന്ദ്ര: വിഡിയോ

dharmendra
Image Source: Social Media
SHARE

ഇന്ത്യൻ സിനിമലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ധർമേന്ദ്ര. അറുപതുകള്‍ മുതൽ ഹിന്ദി സിനിമാ ലോകത്തെ അവിഭാജ്യ ഘടകമായിരുന്ന ധർമേന്ദ്ര ആദ്യമായി സ്വന്തമാക്കിയ കാറിന്റെ വിശേഷമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്ത് 1960ൽ സ്വന്തമാക്കിയ കാറാണ് ഇതെന്നാണ് ധർമേന്ദ്ര പറയുന്നു.

ആ കാലത്ത് 18000 രൂപ നൽകിയാണ് ഫീയറ്റിന്റെ 1100 എന്ന ചെറു കാർ സ്വന്തമാക്കിയത്. അന്ന് അതൊരു വലിയ തുകയായിരുന്നു. പിന്നീട് പല കാറുകളും വന്നുപോയെങ്കിലും ആദ്യ കാർ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്ന് ധർമേന്ദ്ര പറയുന്നു. 

ഫീയറ്റിന്റെ ഇന്ത്യയിലെ ആദ്യ കാല മോഡലുകളിലൊന്നാണ് 1100. തുടക്കത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരുന്നു ഫീയറ്റ് കാർ വിറ്റിരുന്നത്. 1089 സിസി നാലു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 36 ബിഎച്ച്പി കരുത്തുണ്ട്. നാലു സ്പീഡ് മാനുവലാണ് ഗിയർബോക്സ്.

English Summary: Dharmendra posts video of Fiat 1100, his first car bought 60 years ago

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA