കേരളത്തിൽ വിവിധ ഇടങ്ങളിൽ എക്‌സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ ടിഎക്സ്9

tx9
TX9
SHARE

ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്പീരിയൻസ് സെന്ററുകൾ കേരളത്തിൽ തുറക്കുന്നു. വാഹനം അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലായാണ് എക്‌സ്പീരിയൻസ് സെന്ററുകൾ സ്ഥാപിക്കുക. ഇതിനോടൊപ്പം  ഈ നാലു ജില്ലകളിൽ ഡീലർഷിപ്പുകൾക്കും കമ്പനി തുടക്കമിടുന്നുണ്ട്.

tx9-3

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഎക്‌സ്9 വാഹനങ്ങൾ ഇതിനോടകം തന്നെ ആളുകൾക്കിടയിൽ വലിയ ശ്രദ്ധ നേടി‌. ഷോറൂമുകളിൽ എത്തുന്ന ഉപഭോക്താവിന് പുതിയ അനുഭവങ്ങൾ പകർന്നു നൽകുന്നതിനുമാണ് ടിഎക്‌സ്9 തങ്ങളുടെ ഷോറൂമുകളെ എക്‌സ്പീരിയൻസ് സെന്ററുകൾ എന്ന് വിളിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന  ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എൻട്രി ലെവൽ വാഹനമായ എഫ്ടി350യുടെ വിൽപനയാണ് ഷോറൂമുകൾ വഴി നടത്തുന്നത്. ഡീലർഷിപ്പുകൾക്കും വാഹനം സ്വന്തമാക്കുന്നതിനും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കസ്റ്റമർ സർവീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്. അതേസമയം, ടിഎക്സ്9ന്റെ 369 രൂപയുടെ പ്രീ–ബുക്കിങ് സൗകര്യത്തിലൂടെ വാഹനം ബുക്ക് ചെയ്ത ആദ്യ 1000 പേർക്കായിരിക്കും ഉടൻ ലഭ്യമാകുക.

tx9-1

പ്രകൃതി സൗഹാർദ ആശയം മുൻനിർത്തി നിർമിക്കപ്പെട്ടിട്ടുള്ള ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഔദ്യോഗിക പുറത്തിറക്കൽ കഴിഞ്ഞ മാസങ്ങളിൽ ബെംഗളൂരുവിലാണ് നടന്നത്. ആദ്യശ്രേണി വാഹനങ്ങളായ എഫ്ടി 350, എഫ്ടി450 എന്നീ മോഡലുകളാണ് കമ്പനിയുടേതായി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.

ഏതു പ്രായക്കാർക്കും ഇണങ്ങുന്ന രീതിയിലുള്ള രൂപകൽപ‌നയും സാങ്കേതിക വൈദഗ്ധ്യവുമാണ് ടിഎക്സ്9 വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ച രീതിയിലുളള നിർമാണ വൈദഗ്ധ്യത്തോടെ ഹെവി ഡ്യൂട്ടി ഷോക്ക്അപ്പ്സർ, ഡബിൾ ഡിസ്‌ക് ബ്രേക്കർ, പാർക്കിങ് സ്വിച്ച്, ഡബിൾ ഡിസ്‌ക് ബ്രേക്ക്, മൂന്ന് വ്യത്യസ്ത ഗിയർ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയാണ് എഫ്ടി 350 പുറത്തിറക്കിയിട്ടുള്ളത്.

tx9-2

ഈസി ബാറ്ററി സ്വാപ്പിംഗ് സംവിധാനമാണ് ചാർജിങ്ങിനായുള്ളത്. ഒറ്റ ചാർജിംഗിൽ 220 കിലോമീറ്റർ പിന്നിടാൻ കഴിയുന്ന വാഹനത്തിന് ഹൈ പവർ മോട്ടറും ഹൈക്കോളിറ്റി 60V 30 യും 60V 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ലോ സ്പീഡ് വെഹിക്കിൾ സെഗ്‌മെന്റായ എഫ്ടി 350യുടെ മൈലേജ് 85,120,180,220 എന്നിങ്ങനെയാണ്. വിശാലമായ ലെഗ് സ്‌പൈസ് ഉൾപ്പെടെയുള്ള സീറ്റിംഗ്, ബൂട്ട് സ്‌പേസ് എന്നിവയോടെ പുറത്തിറക്കുന്ന വാഹനം ഉടൻ ഉപഭോക്താക്കളിലേക്ക് എത്തുന്നതാണ്.

English Summary: TX 9 to Open Experience Center Across Kerala

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS