ADVERTISEMENT

സ്‌പോട്ടി ലുക്കും കിടിലൻ സ്‌റ്റൈലുമായി ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണ് ടിഎക്‌സ്9 ഇലക്ട്രിക് സ്‌കൂട്ടറുകൾ. നിർമാണ തികവും സാങ്കേതിക വൈദഗ്ധ്യവും ഒത്തിണങ്ങിയ വാഹനം എന്ന നിലയിൽ ടിഎക്‌സ്9ന്റെ ആദ്യതലമുറ സ്‌കൂട്ടറായ എഫ്ടി 350 ആണ് ഉപഭോക്താക്കളിലേക്ക് ആദ്യം എത്തുന്നത്. പ്രകൃതി സൗഹൃദ വാഹനമായ എഫ്ടി 350 ഇലക്ട്രിക് സ്‌കൂട്ടറുകൾ സ്വന്തമാക്കാൻ കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന പ്രീബുക്കിംഗ് സൗകര്യം ഉപയോഗിക്കാവുന്നതുമാണ്.

പൂർണമായും ഇന്ത്യയിൽ അസംബ്ലിൾ ചെയ്യുന്ന വാഹനത്തിന്റെ ലുക്കിലും സ്റ്റൈലിലും ടിഎക്‌സ്9 ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഗ്രാസ് ഹൂപ്പർ മാതൃകയിലാണ് എഫ്ടി 350 രൂപകൽപന ചെയ്തിട്ടുള്ളത്. ഇത് വാഹനത്തിന് ക്ലാസി സ്‌റ്റൈലിഷ് ലുക്ക് നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്. 

tx9-ft-350-2

ഷാർക്ക് കട്ട് മോഡലിൽ എയറോ ഡയനാമിക് ഡിസൈനിലാണ് വാഹനത്തിന്റെ ഫ്രണ്ട് പാനലും ടെയിൽ ലാംപും സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ട് പാനൽ മൊത്തമായി കവർ ചെയ്യും വിധം വൈഡ് എൽഇഡി ഹെഡ് ലാംപ് വാഹനത്തിന് ആകർഷകമായ സ്റ്റൈൽ നൽകുന്നു.

മൂന്നു വേരിയന്റുകളിലായി കമ്പനി പുറത്തിറക്കിയിരിക്കുന്ന എഫ്ടി 350 വാഹനങ്ങൾക്ക് കളർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിൽ ടോപ് വേരിയന്റ് വാഹനത്തിൽ ഡിജിറ്റൽ ഡിസ്പ്ലേയാണുള്ളത്. 

വിശാലമായ ഫ്ളോർ ബോർഡാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനൊപ്പം ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ച രീതിയിലുള്ള ഹെവി ഡ്യൂട്ടി സസ്പെൻഷനാണ് എഫ്ടി350യ്ക്ക് ഉണ്ട്. ഇത് ഓഫ് റോഡ് യാത്രയിലും വാഹനത്തിന് സുരക്ഷ നൽകാൻ ഏറെ സഹായിക്കും.

ഉപഭോക്താക്കളുടെ സുരക്ഷിത യാത്രയുടെ കാര്യത്തിലും ടിഎക്സ്9 ഒട്ടും പിന്നിലല്ല. ഡബിൾ ഡിസ്‌ക് ബ്രേക്കിനൊപ്പം ബ്രേക്കിംഗ് ഡിസ്റ്റൻസ് വളരെ കുറച്ചുകൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്ന വാഹനത്തിൽ റിമോർട്ട് കീ, ആന്റീ തെഫ്റ്റ് അലാറം, മൊബൈൽ ചാർജിംഗ് പോയിന്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, മ്യൂസിക് സിസ്റ്റം തുടങ്ങിയവയും ഉണ്ട്.

tx9-ft-350-3

ആകെ 105 സെന്റീമീറ്റർ ഉയരമാണ് വാഹനത്തിനുള്ളത്. ഇതിൽ 81 സെന്റീമീറ്റർ ഫ്രണ്ട് സീറ്റ് ഉയരമായും 85 സെന്റീമീറ്റർ ബാക്ക് സീറ്റ് ഉയരമായും നിജപ്പെടുത്തിയിട്ടുണ്ട്. ഉയരം 184 സെന്റീമീറ്ററും വീതി 70.5 സെന്റീ മീറ്ററുമാണ്.

10 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ബാറ്ററിയുൾപ്പെടെ 75 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്, ഇത് യാത്രാ സുഖവും വേഗതയും നൽകുന്നതിന് സഹായകരമാകുന്നു.

മൂന്ന് മണിക്കൂർ മാത്രം സമയം ആവശ്യമുള്ള ഒറ്റ ചാർജിൽ 220 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ സജ്ജമാകുന്ന എഫ്ടി350യുടെ ചാർജിംഗിനായി ഡിറക്ട് ചാർജിംഗും ബാറ്ററി സ്വാപ്പിംഗ് രീതിയുമുണ്ട്. ഹൈ പവർ മോട്ടറും ഹൈക്കോളിറ്റി 60V 30 യും 60V 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് വാഹനത്തിന് കരുത്തു പകരുന്നത്.

വാഹനത്തിന്റെ സർവീസിംഗിലും പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ടിഎക്സ്9, മോട്ടോർ വാഹനത്തിന് നൽകുന്ന എല്ലാ സർവീസുകളും കമ്പനി എക്‌സ്പീരിയൻസ് സെന്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.

ചുവപ്പ്, വെള്ള, കറുപ്പ്, റേസിംഗ് ബ്ലൂ, ലൈറ്റ് ബ്ലൂ, ലമൺ യെല്ലോ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ പുറത്തിറക്കിയിരിക്കുന്ന വാഹനം ഡിസംബറോടെ ഉപഭോക്താക്കളിലേക്ക് എത്തും.

English Summary: TX 9 Electric Scooter FT 350

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com