ഹീറോ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും 5000 രൂപ വരെ ഇളവ്, അടിപൊളി ദീപാവലി ഓഫർ

hero
Hero
SHARE

അടിപൊളി ദീപാവലി ഓഫറുകളുമായി ഹീറോ മോട്ടോകോര്‍പ്. എക്‌സ്ട്രീം 160R മുതല്‍ മാസ്ട്രോ വരെയുള്ള തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ക്ക് 2,100 രൂപ മുതല്‍ 5,000 രൂപ വരെയുള്ള  ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ആകര്‍ഷകമായ തവണ വ്യവസ്ഥകളിലുള്ള വായ്പാ സൗകര്യവും ദീപാവലി കാലത്ത് ഉപഭോക്താക്കള്‍ക്ക് ഹീറോ മോട്ടോകോര്‍പ് നല്‍കുന്നു. 

എക്സ്ട്രീമ് 160R-ൽ 5,000 രൂപയുടെ  എക്‌സ്‌ചേഞ്ച് ഓഫറും ,പ്ലഷര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്ട്രോ 110 എന്നിവയ്ക്  2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 2100 രൂപയുടെ കാഷ് ഓഫറും കമ്പനി നല്‍കുന്നു. 

ആകര്‍ഷകമായ തവണ വ്യവസ്ഥയിലുള്ള വായ്പാ തിരിച്ചടവ് വ്യവസ്ഥകളും ഹീറോ മോട്ടോകോര്‍പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. 6,999 രൂപയിൽ തുടങ്ങുന്ന ഏറ്റവും കുറഞ്ഞ ആദ്യതവണ, 5.55 ശതമാനത്തിൽ തുടങ്ങുന്ന മിതമായ പലിശ നിരക്ക്, 4  വർഷം വരെയുള്ള  കാലാവധി,  എന്നിങ്ങനെ സൗകര്യാർത്ഥം തിരഞ്ഞെടുക്കാവുന്ന പല ഫിനാൻസ് സ്കീമുകളും തങ്ങളുടെ ഫിനാന്‍സ് പങ്കാളികളുമായി ചേര്‍ന്ന് ഹീറോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  പൈന്‍ ലാബ്‌സ് വഴിയുള്ള ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പ്രത്യേകമായി അഞ്ചു ശതമാനത്തിന്റെ കാഷ് ബാക്കും നല്‍കുന്നു. 

കൊച്ചിയില്‍ 54,100 രൂപ എക്‌സ് ഷോറൂം വിലയുള്ള എച്ച്എഫ് 100 മുതല്‍ 123150 രൂപ എക്സ്ഷോറൂം വിലയുള്ള എക്സ്പൾസ് വരെ ഉപഭോക്താക്കളുടെ ആവശ്യത്തിന് ചേര്‍ന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ ഹീറോ മോട്ടോകോര്‍പ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന് 0-60 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 4.7 സെക്കൻഡ് മാത്രമാണ് വേണ്ടത്. അയേണ്‍ മാന്‍ തീമിലുള്ള LED ഹെഡ്‌ലാംപിന് പുറമേ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങളിലില്ലാത്ത പല പ്രത്യേകതകളും ഈ വാഹനത്തിനുണ്ട്. USB ചാര്‍ജര്‍, LCD ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റ്, സ്പീഡോമീറ്ററിലെ ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉൾപ്പെടുന്നു. 

ഈ അടുത്ത് പുറത്തിറങ്ങിയ എഡ്ജ് 125, LED പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ടേണ്‍ ബൈ ടേണ്‍ നാവിഗേറ്റര്‍, ജിയോ ഫെന്‍സിങ്- ടോ എവേ മുന്നറിയിപ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നീ  സവിശേഷതകളുമായാണ് നിരത്തിലേക്കിറങ്ങുന്നത്. പ്ലഷര്‍-Xtec110 സിസി സെഗ്മെന്റിലെ ആദ്യത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലാംപുമായാണ് ഹീറോ പുറത്തിറക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ള ഇരുചക്രവാഹനമായി തുടരുന്ന സ്പ്ലെന്‍ഡറിന് കസ്റ്റൈമൈസേഷൻ ഓപ്ഷനും ഹീറോ നൽകുന്നുണ്ട്. ത്രീഡി എബ്ലം, ഗ്രാഫിക് കിറ്റ് തുടങ്ങിയ ഹീറോ ജനുവിൻ ആക്സ്‌സറിയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഹീറോ നൽകുന്നത്.

കുടുതൽ വിവരങ്ങൾക്ക്

English Summary: Hero Motocorp Bike and Scooter Diwali Offer

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS