ചിപ്പ് ക്ഷാമം, ഓല സ്കൂട്ടർ ഡെലിവറി ഇനിയും വൈകും, കാത്തിരുന്ന് മുഷിഞ്ഞ് ഉപഭോക്താക്കൾ

ola-electric-scooter-1
SHARE

ബുക്കിങ് ആരംഭിച്ചു ചുരുങ്ങിയ കാലം കൊണ്ടുതന്നെ കമ്പനിയെ വരെ ഞെട്ടിച്ച പ്രതികരണമായിരുന്നു ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ലഭിച്ചത്. 2400 കോടി രൂപ മുതൽ മുടക്കി ഹൊസൂരിൽ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണ ഫാക്ടി നിർമിച്ച്, 2 സെക്കൻഡിൽ ഒരു സ്കൂട്ടർ എന്ന കണക്കിൽ വർഷം 1 കോടി സ്കൂട്ടർ പുറത്തിറക്കാനായിരുന്നു ഓലയുടെ പദ്ധതി. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ചിപ്പ് ക്ഷാമം ഓലയെ വലച്ചിരിക്കുകയാണ്.

ബുക്കിങ്ങിൽ ലക്ഷങ്ങളുടെ കണക്കുകൾ പറയാനുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് വാഹനം കൈമാറാനാകാതെ ഓല വട്ടം ചുറ്റുകയാണ്. ഒക്ടോബർ–നവംബർ മാസങ്ങളിൽ ഡെലിവറി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിപ്പ് ക്ഷാമം കാരണം ഈ കൈമാറൽ ഡിസംബർ പകുതിയിലേക്ക് ആക്കിയിരിക്കുന്നു.

2022ൽ നിർമാണ ശാല പൂർണതോതിൽ ഉപയോഗിക്കാൻ കഴിയുമെന്നായിരുന്നു ഓലയുടെ പ്രതീക്ഷ. പക്ഷേ ചിപ്പ് ക്ഷാമം കാരണം അത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് അറിയേണ്ടത്. ഡെലിവറികൾ വൈകിയതിനെ തുടർന്ന് രണ്ടാം ബുക്കിങ് വിൻഡോയും ജനുവരി പകുതിയിലേക്ക് ഓല നീട്ടി വച്ചിട്ടുണ്ട്.

English Summary: Chip Shortage, Ola Electric Deliveries Delayed

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA