വാക്കു പാലിച്ച് ഫോക്സ്‌വാഗൺ; നിർമാണം ആരംഭിച്ചു, പുതിയ ടിഗ്വാൻ അടുത്ത മാസം

volkswagen-tiguan-1
Volkswagen Tiguan
SHARE

പുതിയ ട്വിഗ്വാൻ വിപണിയിലെത്തിക്കാൻ ഫോക്സ്‍വാഗൻ ഇന്ത്യ. അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ ആരംഭിച്ചു. ഈ എസ്‌യുവി വിപണിയിലെത്തിക്കുന്നതോടെ ഈ വർഷം നാലു പുതിയ എസ്‍യുവികൾ എന്ന വാഗ്ദാനം പാലിച്ചെന്നും ഫോക്സ്‌വാഗൻ ഇന്ത്യ അറിയിക്കുന്നു.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ എസ്‍യുവിയാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ക്രോം ഫിനിഷിലുള്ള മുൻ ഗ്രില്ലാണ് പുതിയ ടിഗ്വാനിൽ. എൽഇഡി മെട്രിക്സ് ഹെഡ്‌ലാംപും എൽഇഡി ഡേടൈം റണ്ണിങ് ലാംപുമുണ്ട്, ട്രയങ്കുലർ ആകൃതിയിലുള്ള ഫോഗ്‌ലാംപുമുണ്ട്. വശങ്ങളിൽ കൂടുതൽ പ്രധാന്യമുള്ള ക്യാരക്റ്റർ ലൈനുകളാണ്. കൂടാതെ പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിരിക്കുന്നു.

എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് കരുത്തേകുന്നത് 2 ലീറ്റർ ടിഎസ്ഐ എൻജിനാണ്. ഏഴു സ്പീഡ് ഡിഎസ്ജിയാണ് ട്രാൻസ്മിഷൻ. അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന ഈ എസ്‍യുവി, ഹ്യുണ്ടേയ് ട്യൂസോൺ, ജീപ്പ് കോംപസ്, സിട്രോൺ സി5 എയർക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും വിപണിയിൽ മത്സരിക്കുക.

English Summary: New Volkswagen Tiguan SUV enters production cycle ahead of Dec 7 Launch

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA