ഇങ്ങനെയൊക്കെ റെഡ് സിഗ്നൽ മറികടക്കാമോ? തകർത്തത് 6 വാഹനങ്ങൾ: വിഡിയോ

accident
Image Source: Youtube Video
SHARE

പൊതുനിരത്തിലെ വാഹന ഗതാഗതം കൂടുതൽ സുഗമാക്കാൻ വേണ്ടിയാണ് സിഗ്‌നലുകൾ നൽകുന്നത്. നാലും കൂടിയ ജംക്‌ഷനുകളിൽ സിഗ്‌നലുകൾ ലംഘിച്ചാൽ ചിലപ്പോൾ വലിയ അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അമേരിക്കയിലെ ഇന്ത്യാനപൊളിസിൽ കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്. അതിവേഗത്തിൽ സിഗ്‌നൽ ലംഘിച്ചെത്തിയ എസ്‍യുവിയിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്ന് പൊങ്ങിയ കാർ മറ്റൊരു വാഹനത്തിന്റെ മുകളിലാണ് ചെന്നു വീണത്. 

അപകടത്തിൽ ആറു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആ സമയത്ത് അതുവഴി വന്നൊരു കാൽനട യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടത്തിൽ ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് പൊലീസ് പറയുന്നത്.

English Summary: Car Thrown In The Air After Crash In Horrifying Crash

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS