ആരാധകന് തന്റെ ട്രക്ക് സമ്മാനിച്ച് സൂപ്പർതാരം, കണ്ണുനിറഞ്ഞ് യുവാവ്: വിഡിയോ

dwayne-johnson
Image Source: Social Media
SHARE

ആരാധകന് തന്റെ ട്രക്ക് സമ്മാനിച്ച് ഹോളീവുഡ് സൂപ്പർതാരം റോക്ക്. തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റർ ട്രക്കാണ് ഡ്വൈൻ ജോൺസൺ എന്ന റോക്ക് യുവാവിന് സമ്മാനിച്ചത്. ആരാധകർക്കായി സംഘടിപ്പിച്ച, റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനത്തിനിടെയാണ് അപ്രതീക്ഷിതമായ സംഭവം.

പ്രദർശനത്തിന് തിരഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് ഏറ്റവും അർഹനായ ഓസ്കാർ റോഡ്രിഗസ് എന്നയാൾക്കാണ് ട്രക്ക് സമ്മാനിച്ചതെന്ന് റോക്ക് പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഓസ്കാറിന് ഈ ട്രക്ക് സമ്മാനിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു താരം വ്യക്തമാക്കി.

റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തിൽ ഉപയോഗിക്കുന്ന പോർഷെ ടൈകാൻ നൽകാനായിരുന്നു ആലോചനയെങ്കിലും വാഹനം നൽകാൻ പോർഷെ വിസമ്മതിച്ചതിനെ തുടർന്നാണ് തന്റെ വാഹനം തന്നെ നൽകാൻ തീരുമാനിച്ചതെന്ന് റോക്ക് പറഞ്ഞു. അപ്രതീക്ഷിതമായി ട്രക്ക് ലഭിച്ച സന്തോഷത്തിൽ കരയുന്ന ആരാധകന്റെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

English Summary: Dwayne 'The Rock' Johnson gifts his personal truck to a fan

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA