മിനി കൂപ്പറിന് പിന്നാലെ ധ്യാൻ ശ്രീനിവാസന്റെ ഗാരിജിലെത്തിയത് ആഡംബര എസ്‍യുവി

dhyan-sreenivasan
Dhyan Sreenivasan
SHARE

മിനി കൂപ്പർ എസിന് പിന്നാലെ ബിഎം‍ഡബ്ല്യു എക്സ് 6 സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ എസ്‍യുവി വാങ്ങിയത്. ഓഗസ്റ്റിലായിരുന്നു ധ്യാൻ മിനി കൂപ്പർ എസ് സ്വന്തമാക്കിയത്.

എക്സ് 6 ന്റെ രണ്ടു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇതിൽ ഐ40 എം സ്പോർട്ട് എന്ന വകഭേദമാണ് ധ്യാൻ സ്വന്തമാക്കിയത്. രണ്ടു മോഡലുകൾക്കും കരുത്തേകുന്നത് 3 ലീറ്റർ പെട്രോൾ എൻജിനാണ്. 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമും നൽകും ഈ എൻജിൻ.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.5 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. വാഹനത്തിന്റെ  വില 1.36 കോടി രൂപ.

English Summary: Dhyan Sreenivasan Bought BMW X6

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA