സ്വിഫ്റ്റിന് ‘മെയ്ക്ക്ഓവർ’, എസ്‌യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്പോർട്ടി ഹാച്ച്

swift-cross
Swift Cross, Image Source: bestcarweb
SHARE

സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ചുകളിലൊന്നാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോൾ സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലാണ് സുസുക്കി. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്നാൽ ഈ രണ്ടു വാഹനങ്ങളിൽ മാത്രം ഒതുക്കാതെ സ്വിഫ്റ്റ് സ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു ചെറു എസ്‍യുവിയും സുസുക്കി വികസിപ്പിക്കുമെന്നാണ് ജപ്പാനിൽ നിന്നുള്ള വാർത്ത. ബെസ്റ്റ് കാർ വെബ് എന്ന ജാപ്പനീസ് സൈറ്റിലാണ് സ്വിഫ്റ്റ് ക്രോസിനെ സംബന്ധിച്ച വാർത്തകൾ വന്നിട്ടുള്ളത്. പുതിയ തലമുറ ഹാർടെക് പ്ലാറ്റ്ഫോമിലായിരിക്കും വാഹനം നിർമിക്കുക. സ്വിഫ്റ്റ് സ്പോർട്ടിന്റെ പെർഫോമൻസ് ക്രോസിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടു പറയുന്നു.

സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024ൽ വാഹനം വിപണിയിലെത്തിയേക്കും. എസ്‌യുവി ലുക്ക് നൽകുന്നതിനായി ഉയർന്ന ബോണറ്റും വലിയ വീൽ ആർച്ചുകളും വാഹനത്തിലുണ്ടാകും. സുസുക്കിയുടെ  48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.4 ലീറ്റർ ടർബൊ പെട്രോൾ എൻജിനായിരിക്കും കാറിന്. കൂടാതെ സുസുക്കി ഓൺവീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടാകും.

Image Source: bestcarweb

English Summary: Next-gen Suzuki Swift could spawn an SUV derivative

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA