ADVERTISEMENT

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്(ഐ എസ് എൽ) ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന ഗോവൻ ടീമായ എഫ് സി ഗോവയുടെ 2021 - 2022 സീസണിലെ പ്രധാന സ്പോൺസർമാരായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. ഇതോടെ എഫ് സി ഗോവ ടീമിലെ കളിക്കാരുടെ ഷർട്ടിലും പരിശീലന കിറ്റിലുമെല്ലാം കമ്പനിയുടെ ലോഗോ ഇടംപിടിക്കും. കൂടാതെ ഡിജിറ്റൽ മാധ്യമങ്ങൾക്കായി എഫ് സി ഗോവ ടീം തയാറാക്കുന്ന പരിപാടികളിലെല്ലാം ടാറ്റ മോട്ടോഴ്സിന്റെ മൈക്രോ എസ് യു വിയായ ‘പഞ്ചി’ന്റെ സജീവ സാന്നിധ്യവുമുണ്ടാകും. എഫ് സി ഗോവ ആരാധകർക്കു പ്രത്യേകമായും രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്കു മൊത്തത്തിലും സംഘടിപ്പിക്കുന്ന പരിപാടികളിലും ‘ടാറ്റ പഞ്ചി’നെ പ്രതീക്ഷിക്കാം. 

 

‘പഞ്ചി’നെ പോലെ തന്നെ തനതു മനഃസ്ഥിതിയും മനോഭാവവുമുള്ള ഗോവയിൽ ഈ വാഹനം അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. കൂടാതെ ‘ബേബി ലീഗ്’ ആയ ‘ലിറ്റിൽ ഗോഴ്സ് ലീഗ്’ നടത്തിപ്പിൽ  എഫ് സി ഗോവയുടെ ഫൗണ്ടേഷനായ ‘ഫോഴ്സ ഗോവ ഫൗണ്ടേഷ’നെ സഹായിക്കാനും ‘പഞ്ച്’ രംഗത്തുണ്ടാവും. 2019ൽ തുടക്കമിട്ട ഈ മിനി ടൂർണമെന്റ് നിലവിൽ ഇന്ത്യയിൽ  ഫുട്ബോളിന്റെ താഴെത്തട്ടിലെ ഏറ്റവും വലിയ മത്സരമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ആദ്യ വർഷം 36 ടീമുകൾ പങ്കെടുത്ത സ്ഥാനത്ത് കഴിഞ്ഞ വർഷം 110 ടീമുകളിലായി 957 കളിക്കാരാണു മത്സരിക്കാൻ രംഗത്തുണ്ടായിരുന്നത്. 

 

പ്രായം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായാണു ഗോവയിൽ നിന്നുള്ള കുട്ടികൾ ‘ലിറ്റിൽ ഗോഴ്സ് ലീഗി’ൽ മത്സരിച്ചത്; ആറിൽ താഴെ, എട്ടിൽ താഴെ, പത്തിൽ താഴെ, പന്ത്രണ്ടിൽ താഴെ എന്നീ വിഭാഗങ്ങൾക്കായിരുന്നു മത്സരിക്കാൻ അവസരം. 12 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക ലീഗിലാവട്ടെ 230 പേരാണു മത്സരിക്കാനെത്തിയത്. 

‘ലിറ്റിൽ ഗോഴ്സ് ലീഗി’നു ‘പഞ്ച്’ വാഗ്ദാനം ചെയ്ത പിന്തുണ ഗോവയിൽ ഫുട്ബോളിന്റെ വികസനത്തിന് ഏറെ സഹായകമാവുമെന്ന് എഫ് സി ഗോവ പ്രസിഡന്റ് അക്ഷയ് ടണ്ഠൻ അഭിപ്രായപ്പെട്ടു. 

 

English Summary: Tata Punch is principal sponsor for FC Goa in Hero Indian Super League 2021-22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com