സോനു നിഗത്തിന്റെ പാട്ടുയാത്രകൾക്ക് കൂട്ടായി കിയ കാർണിവൽ

sonu-nigam-kia-carnival
Image Source: Social Media
SHARE

ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഗായകരിൽ ഒരാളാണ് സോനു നിഗം. അതിമനോഹരമായ ആലാപന ശൈലിയിൽ ലക്ഷങ്ങളുടെ മനം കീഴടക്കിയ സോനു നിഗത്തിന്റെ യാത്രകൾക്ക് കൂട്ടായ് കിയ കാർണിവൽ എത്തിയിരിക്കുന്നു. മുംബൈയിലെ കിയ വിതരണക്കാരായ ശ്രീനാഥ് കിയയിൽ നിന്നാണ് താരം വാഹനം വാങ്ങിയത്.

സോനു നിഗം പുതിയ വാഹനം ഗാരിജിലെത്തിച്ച വിവരം ശ്രീനാഥ് കിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗായകൻ ശങ്കർ മഹാദേവനും കിയ കാർണിവൽ വാങ്ങിയിരുന്നു.

ഇന്ത്യൻ വാഹന വിപണിയിലെ ആഡംബര എസ്‌‍യുവി സമവാക്യങ്ങൾ തിരുത്തിയാണ് കിയ കാർണിവൽ പുറത്തിറക്കിയത്. വിപണിയിലെത്തിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്നു വകഭേദങ്ങളിലാണ് കാർണിവൽ ഇന്ത്യൻ വിപണിയിലുള്ളത്.

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക. ഏകദേശം 24.95 ലക്ഷം രൂപ മുതൽ 33.99 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Singer Sonu Nigam Takes Delivery Of His Kia Carnival MPV

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA