സ്കൂട്ടർ റജിസ്ട്രേഷൻ നമ്പറിൽ SEX, വാഹനം പുറത്തിറക്കാനാകാതെ യുവതി

delhi-scooter
SHARE

വാഹനത്തിന് ഭാഗ്യ നമ്പർ ലഭിക്കുന്നതിനായി ലക്ഷങ്ങള്‍ വരെ മുടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ റജിസ്ട്രേഷൻ നമ്പറിന്റെ അക്ഷരങ്ങൾ മൂലം വാഹനം പുറത്തിറക്കാനാകാതെ വിഷമിക്കുകയാണ് ഡൽഹി സ്വദേശിയായ മാനസ യുവതി.

ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയുടെ ഏറെ നാളത്തെ നിർബന്ധത്തിന് വഴങ്ങിയാണ് പിതാവ് കഴിഞ്ഞ ദീപാവലിക്ക് സ്കൂട്ടർ സമ്മാനമായി നൽകിയത്. എന്നാൽ കിട്ടിയ സ്കൂട്ടർ ഓടിക്കാനാകാത്ത അവസ്ഥയിലാണ് യുവതി. കാരണം സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ SEX എന്ന വാക്കാണ്. DL 2 S EX എന്നു തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പറാണ് യുവതിയുടെ സ്കൂട്ടറിന് ലഭിച്ചത്.

സ്കൂട്ടർ ഓടിച്ച് പുറത്തുപോകുമ്പോൾ ആളുകൾ കളിയാക്കുന്നുവെന്നും അനാവശ്യ കമന്റുകൾ പറയുന്നുവെന്നും യുവതി പരാതിപ്പെടുന്നു. ഇതേ തുടർന്ന് നമ്പർ മാറ്റി നൽകാൻ യുവതിയുടെ പിതാവ് അഭ്യർത്ഥിച്ചെങ്കിലും ഓൺലൈനായി മോട്ടർവാഹന വകുപ്പിൽ നിന്ന് ലഭിച്ച നമ്പറാണെന്നും മാറ്റി നൽകാനാകില്ലെന്നുമാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്.

ഇരുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷനിൽ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. സ്കൂട്ടറായതുകൊണ്ട് S എന്ന അക്ഷരം റജിസ്ട്രേഷനിൽ ലഭിക്കും. അതിനൊപ്പം EX എന്ന പുതിയ സീരീസുകൂടി ചേർന്നതോടെ കാണുന്നവരെല്ലാം SEX എന്നു വായിച്ചു തുടങ്ങി. ഒറ്റ നിരയിൽ എഴുതിയിരിക്കുന്ന സ്കൂട്ടറിന്റെ മുൻ നമ്പർ പ്ലേറ്റിനുമാത്രമാണ് ഈ പ്രശ്നം വന്നിട്ടുള്ളത്. രണ്ടു നിരയായതിനാൽ പിൻ നമ്പർ പ്ലേറ്റിൽ മുകളിലും താഴെയുമായിട്ടാണ് S, EX എന്നിവ വരുന്നത്.

റജിസ്‌ട്രേഷന്‍ നമ്പറിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏതു വാഹനമാണെന്നതിന്റെ സൂചന, പുതിയ സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഇതനുസരിച്ച് ഡൽഹിയിലെ രണ്ടാമത്തെ ജില്ലയില്‍ താമസിക്കുന്ന ആളുകളുടെ പുതിയ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിൽ തുടക്കത്തിൽ SEX എന്നു ചേർക്കേണ്ടി വരും.

English Summary: Delhi Girl Unable to Ride Scooty with 'SEX' on Number Plate

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA