കാത്തിരിക്കാം മൂന്നു വർഷം, മാരുതി എത്തുന്നു 6 പുതിയ എസ്‍യുവികളുമായി

suzuki-jimny
Suzuki Jimny 5 door, Image Source-auto.mail.ru
SHARE

ഹാച്ച് ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വിഭാഗമാണ് എസ്‌യുവികൾ. കോംപാക്ട്, മിഡ്, പ്രീമിയം തുടങ്ങി പല സെഗ്‌മെന്റുകളിലെയും വിൽപന ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തുണ്ട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകൾ. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി പുതിയ എസ്‌യുവികളുമായി എത്തുന്നു. അടുത്ത മൂന്നു വർഷത്തിൽ പുതിയ 5 എസ്‍യുവികൾ മാരുതി പുറത്തിറക്കുമെന്നാണ് വാർത്തകള്‍. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചില ഓട്ടമൊബീൽ വാർത്താ വെബ് സൈറ്റുകളും മറ്റും മാരുതിയുടെ പുതിയ എസ്‌യുവികളെപ്പറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

suzuki-scross-3

മാരുതി സുസുക്കി എസ്ക്രോസ്

മാരുതിയുടെ പ്രീമിയം എസ്‍യുവി എസ്ക്രോസിന്റെ പുതിയ രൂപം ഉടൻ ഇന്ത്യൻ വിപണിയിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ വിപണിയിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തിയേക്കാം. അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം വിപണിയിലെത്തുക. യൂറോപ്യൻ വിപണിൽ 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനാണ് ഉപയോഗിക്കുന്ന എന്നാൽ ഇന്ത്യയിൽ എത്തുമ്പോള്‍ 1.5 ലീറ്റർ പെട്രോള്‍ എൻജിനായിരിക്കും എത്താൻ സാധ്യത.

suzuki-jimny

മാരുതി സുസുക്കി ജിംനി

ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ജിംനി. ജപ്പാനിൽ ഇറങ്ങിയ നാൾ മുതൽ, ഇന്ത്യയിലേക്ക് എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യാന്തര വിപണിയിൽ 3 ഡോർ വകഭേദമാണ് വിൽപനയിലുള്ളതെങ്കിലും ഇന്ത്യക്കാർക്കായി 5 ഡോർ പതിപ്പ് മാരുതി പുറത്തിറക്കുമെന്നാണ് വാർത്തകൾ. 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ. മഹീന്ദ്രയുടെ ഥാറിനോട് നേരിട്ട് മത്സരിക്കാനാണ് പുതിയ വാഹനത്തെ മാരുതി എത്തിക്കുന്നത്.

brezza

പുതിയ ബ്രെസ

ചെറു എസ്‍യുവി വിപണിയിൽ പുതിയ തംരംഗം സൃഷ്ടിക്കാൻ ബ്രെസയുടെ പുതിയ മോഡൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്നാണ് മാരുതി പറയുന്നത്. മികച്ച ഇന്റീരിയറും കണക്ടിവിറ്റി ഫീച്ചറുകളുമായി എത്തുന്ന വാഹനം കോംപാക്ട് എസ്‍യുവി വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കും.  ബ്രെസയെ കൂടുതൽ അപ്മാർക്കറ്റ് ആക്കുകയാണ് മാരുതി പുതിയ മോഡലിലൂടെ. സീറ്റിലും ഇന്റീരിയറിലും വളരെ അധികം മാറ്റങ്ങളുണ്ടാകും. പ്രീമിയം ലുക്കുള്ള ഡാഷ്ബോർഡും പുതിയ സെന്റർ കൺസോളും പുതിയ ഇൻസ്ട്രുമെന്റ് പാനലും ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീനുമാണ് വാഹനത്തിന്. നിലവിലെ 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാകും പുതിയ വാഹനത്തിനും.

ഫ്യൂച്ചുറോ എസ്‍യുവി കൺസെപ്റ്റ്

ബ്രെസയെ കൂടാതെ മറ്റൊരു ചെറു എസ്‍യുവിയും മാരുതി വരും വർഷങ്ങളിൽ വിപണിയിലെത്തിച്ചേക്കും.  കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചിറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും അത്. ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ് തുടങ്ങിയ മോഡലുകളുടെ ഉയർന്ന വകഭേദങ്ങളുമായിട്ടാകും ഇതു മത്സരിക്കുക. ബ്രെസയിലെ 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരികും പുതിയ വാഹനത്തിലും.

ക്രേറ്റയുടെ എതിരാളി

അടുത്ത തലമുറ വിറ്റാരയെ ഇന്ത്യൻ വിപണിയിൽ മാരുതി എത്തിച്ചേക്കുമെന്നാണ് വാർത്തകൾ. ടൊയോട്ട സുസുക്കി സഖ്യത്തിൽ പിറക്കുന്ന വാഹനത്തിന് ദെയ്‌ഹാറ്റ്സുവിന്റെ ഡിഎൻജിഎ പ്ലാറ്റ്ഫോമായിരിക്കും. ഇന്ത്യൻ വിപണിക്കായി ടൊയോട്ടയുടെ ബിഡിഡി ശാലയിൽ നിന്നാകും വാഹനം പുറത്തിറങ്ങുക.

മൂന്നു റോ എസ്‍യുവി

മാരുതി എക്സ് എൽ 6 ന്റെ പകരക്കാരനായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ പുതിയ വാഹനം വിപണിയിലെത്തിയേക്കാം. എർട്ടിഗയുടെ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന വാഹനം അൽക്കസാർ പോലുള്ള മൂന്നു റോ എസ്‍യുവികളുമായിട്ടാകും മാത്സരിക്കുക.

English Summary: Maruti Suzuki Upcoming SUV

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA