ADVERTISEMENT

ഇന്ത്യൻ ആർമിയുടെ ബൈക്ക് റാലിക്ക് സമാപനം. മദ്രാസ് റെജിമെന്റിന്റെ 263–ാം വാർഷികത്തിന്റെയും 1971 ലെ യുദ്ധത്തിന്റെ 50–ാം വാർഷികത്തിന്റെയും ഭാഗമായി മദ്രാസ് റെജിമെന്റാണ് ബൈക്ക് റാലി നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വില്ലിങ്ടൺ റെജിമെന്റ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ആരംഭിച്ച റാലി ഡിസംബർ 2ന് തിരുവനന്തപുരത്ത് സമാപിച്ചു. നവംബർ 30 ന് കോഴിക്കോട്ട് എത്തിയ റാലിക്ക് വെസ്റ്റ്ഹിൽ ബരക്സ് ടെറിട്ടോറിയൽ ആർമി കേന്ദ്രത്തിൽ സ്വീകരണം നൽകിയിരുന്നു.

bike-rally-1

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികർ റാലിയുടെ ഭാഗമായി. 2018 പ്രളയകാലത്തിൽ കേരളത്തിൽ സ്തുത്യർഹ സേവനം നടത്തിയ ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ്, ലഫ്റ്റന്റ് കേണൽ സുഹാസ് വാഗ്‍‍‍ഡെ, മേജർ വികാസ്കുമാർ സിങ്, മേജർ ഇർഫാൻ ഗുബ്ദ തുടങ്ങിയവരാണ് റാലിക്ക് നേതൃത്വം നൽകിയത്. 

 

റാലിയുടെ ഭാഗമായി, 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് ആദരിച്ചു. കാശ്‌മീർ, കൊൽക്കത്ത, ഗുജറാത്ത്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ റാലിയുടെ ഭാഗമായിരുന്നു.

 

English Summary:  Indian Army Bike Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com