ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങൾ ലോകമെമ്പാടും വ്യാപകമാകുകയാണ്. വരും വർഷങ്ങളിൽ ഇത്തരം വാഹനങ്ങളുടെ വിൽപനയും നിർമാണവും വർധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങൾക്കു തീപിടിക്കുന്ന വാർത്തകളും ധാരാളം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇ വാഹനങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

 

മുംബൈയിൽനിന്ന് പുറത്തു വന്ന വിഡിയോയാണ് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണം. തുടക്കത്തിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചെങ്കിലും വീണ്ടും പുക ഉയർന്നു തീപിടിക്കുന്നതായി കാണാം. പിന്നീട് ധാരാളം വെള്ളമൊഴിച്ചാണ് തീ അണച്ചത്.

 

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ‌‌കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചാൽ ഫോസിൽ ഫ്യൂവൽ വാഹനങ്ങള്‍ക്കു തീപിടിച്ച് പൊട്ടിത്തെറിക്കുന്നത്ര ആഘാതം ഉണ്ടാകില്ലെന്നും എന്നാൽ തീ അണയ്ക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്നും ചില വിദഗ്ധർ പറയുന്നു. ‌‌

 

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കൾ പറയുന്നത്, വാഹനത്തിലെ ബാറ്ററിയുടെ നിലവാരം അനുസരിച്ചാണ് ഇത്തരം അപകടസാധ്യതകളെന്നാണ്. നിലവിൽ ലിഥിയം അയൺ ബാറ്ററികൾ ഇന്ത്യയിൽ നിർമിക്കുന്നില്ല. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അവ എത്തുന്നത്. 

 

English Summary: Electric Scooter catches fire in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com