ADVERTISEMENT

ഫോർമുല വൺ കാറോട്ട മത്സരത്തിലേക്ക് ആദ്യ ചുവടുവയ്പ്പുമായി കോട്ടയം സ്വദേശി അമീർ സയീദ്. എഫ് വണ്ണിലേക്കുള്ള ആദ്യ പടിയായി കരുതുന്ന ഫോർമുല 4 റേസിലേക്കാണ് ഈ 12–ാം ക്ലാസ് വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചത്. ഫോർമുല 4 ന്റെ ഫ്രഞ്ച് പതിപ്പ് ഫോർമുല 4 ഫ്രഞ്ച് ചാമ്പ്യൻഷിപ്പിലാണ് അമീർ പങ്കെടുക്കുന്നത്. ഗോകാർട്ടിങ്ങിലെ മിന്നും വിജയങ്ങളാണ് അമീറിനെ ഫ്രഞ്ച് എഫ് 4 ചാമ്പ്യൻഷിപ്പിൽ എത്തിച്ചത്.

formula-4-1

 

എന്താണ് എഫ് 4 ഫ്രഞ്ച് റേസ്

formula-4

 

യുവ റേസർമാർക്ക് ഗോകാർട്ടിങ്ങിൽ നിന്ന് ഫോർമുല വണ്ണിലേക്ക് മത്സരിക്കുന്നത് അവസരം നൽകുന്നിനായി സ്ഥാപിച്ചതാണ് ഫോർമുല 4. പ്രധാനമായും ഫോർമുല 3യും ഗോകോർട്ടിങ്ങും തമ്മിലെ അന്തരം കുറയ്ക്കുക എന്നതാണ്  ഫോർമുല 4ന്റെ ഉദ്ദേശം. 2014 ലാണ് എഫ് ഐഎ ഫോർമുല 4 ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഫ്രാൻസിൽ നടക്കുന്ന ഈ  മത്സരം 1993 ലാണ് സ്ഥാപിതമായത്. എഫ്എഫ്എസ്എയും റെനോയും സഹകരിച്ചാണ് ഈ മത്സരങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്. ഫോർമുല റെനോ 2.0 ചാമ്പ്യൻഷിപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ റേസ് 2018 മുതൽ  എഫ്ഐഎ ഫോർമുല 4 ചാമ്പ്യൻഷിപ്പായി മാറി. ഫ്രാൻസ്, ബെൽജിയം, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഏഴു സർക്യൂട്ടുകളിലായാണ് ഈ മത്സരം അരങ്ങേറുന്നത്. ഈ വർഷത്തെ വിജയിലെ റെനോ സ്പോർട്സ് അക്കാദമിയുടെ ഭാഗമായി ഫോർമുല വൺ ചാമ്പ്യൻഷിപ്പിലേക്ക് ഒരു ദിവസത്തെ അവസരവും നൽകും. 

 

മിഗേൽ എം 21 കാർ

 

റെനോയാണ് ഫ്രഞ്ച് ഫോർമുല വൺ ചാമ്പ്യൻ ഷിപ്പിന് കാറുകൾ നൽകുന്നത്. 1330 സിസി എൻജിൻ കാറുകളാണ് എല്ലാ മത്സരാർത്ഥികളും ഉപയോഗിക്കുന്നത്. 2020 ലാണ് 2 ലീറ്റർ എൻജിന് പകരും 1.3 ലീറ്റർ എൻജിനുകൾ മത്സരങ്ങൾക്ക് ഉഫയോഗിച്ചു തുടങ്ങിയത്. 

 

English Summary:  Kerala teen Amir Sayed qualifies for French Formula 4 Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com