സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് സ്വന്തമാക്കി ജോജു, കേരളത്തിൽ ആദ്യം

joju-mini
Image Source: Social Media
SHARE

കേരളത്തിൽ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ്. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം കാർ വാഹനം വാങ്ങിയത്.

മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്. 

ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ‌ കഴിഞ്ഞ വർഷം ലാൻഡ് റോവർ ഡിഫൻഡറും ജോജു വാങ്ങിയിരുന്നു. കൂടാതെ ജീപ്പ് റാംഗ്ലർ, പോര്‍ഷെ തുടങ്ങിയ നിരവധി വാഹനങ്ങൾ ജോജു ഗാരീജിൽ എത്തിച്ചിട്ടുണ്ട്.

English Summary: Joju George Bought New Mini Cooper S Covertable

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA