ഒറ്റ ചാർജിംഗിൽ 200 പ്ലസ്‌ കിലോമീറ്റർ; പുതുവർഷത്തിൽ എഫ്ടി 350 സെക്കൻഡ് ബാച്ച് പ്രീ ബുക്കിംഗുമായി ടിഎക്‌സ്9

 Simple One electric scooter TX9 Robo pre-bookings begin
SHARE

വാഹന പ്രേമികൾ വളരെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന വർഷമാണ് വരാൻ പോകുന്നത്. ഇതിൽ തന്നെ ഇലക്ട്രിക് ഇരു ചക്രവാഹന സെഗ്‌മെന്റുകളിൽ വലിയ വിപ്ലവവുമാണ് വരും വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കുന്നത്. പുതുവർഷത്തിൽ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വളരെ വേഗതയിലും കൃത്യതയോടെയും എത്തിക്കാനുള്ള തയാറെടുപ്പിലാണ് ടിഎക്‌സ്. ഇതിന്റെ ഭാഗമായി ടിഎക്‌സ്9 രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒറ്റ ചാർജിംഗിൽ 200 പ്ലസ് കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുന്ന വാഹനത്തിന്റെ ആദ്യ ഘട്ട പ്രീ ബുക്കിംഗിന് മികച്ച പ്രതികരണമാണ്.

നിലവിൽ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലെ ടിഎക്‌സ്9 ന്റെ പോപ്പുലർ വാഹനമായ എഫ്ടി350യുടെ രണ്ടാംഘട്ട ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലേതിന് സമാനമായി 369 രൂപയൂടെ പ്രീ ബുക്കിംഗ് സൗകര്യം ഉപയോഗിച്ച് ടിഎക്‌സ്9 റോബോ എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.tx9robo.com ലൂടെ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

തികച്ചും കസ്റ്റമർ ഫ്രണ്ട്‌ലിയായി സാധാരണക്കാരിലേക്കും വാഹനം എത്തണമെന്ന നിലയിലാണ് 369 രൂപയുടെ ബുക്കിംഗ് സൗകര്യം കമ്പനി ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിലേതിന് സമാനമായി പ്രീ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ 500 പേരിലേക്കാകും ഇക്കുറി വാഹനം എത്തിച്ചു തുടങ്ങുക. ഇങ്ങനെ പ്രീബുക്കിംഗിലൂടെ വാഹനം എത്തിക്കുന്നത് ആളുകളുടെ അഭിരുചി മനസിലാക്കാൻ കൂടുതൽ സഹായിക്കുമെന്ന് ടിഎക്‌സ്9 വക്താക്കൾ അഭിപ്രായപ്പെടുന്നു.

 Simple One electric scooter TX9 Robo pre-bookings begin

ഇരുചക്ര മോട്ടോർ വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിലെ വൈദഗ്ധ്യവും സാങ്കേതിക തികവും ടിഎക്‌സ്9 എൻട്രി ലെവൽ വാഹനങ്ങളുടെ വലിയ പ്രത്യേകതകളാണ്. മൂന്നു മുതൽ നാല് മണിക്കൂർ വരെ ചാർജിംഗ് ആവശ്യമുള്ള വാഹനങ്ങൾക്ക് 200 പ്ലസ്  കിലോമീറ്ററാണ് പിന്നിടാൻ കഴിയുന്ന ദൂരം.

സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കമ്പനി എഫ്ടി350 വാഹനങ്ങളിലും സവിശേഷമായ ഹെവി ഡ്യൂട്ടി ഷോക്ക്അപ്പ്‌സർ, ഡബിൾ ഡിസ്‌ക് ബ്രേക്കർ, പാർക്കിംഗ് സ്വിച്ച് എന്നിവ നൽകിയിട്ടുണ്ട്. ഡബിൾ ഡിസ്‌ക് ബ്രേക്കാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനു പുറമേ, മൂന്ന് വ്യത്യസ്ത ഗിയർ സിസ്റ്റവും എഫ്റ്റി350 വാഹനങ്ങളിലുണ്ട്.

വാഹനത്തിന്റെ സുരക്ഷയാണ് മറ്റൊന്ന്, ഗിയർ സിസ്റ്റം, റിമോർട്ട് കീ, ആന്റീ തെഫ്റ്റ് അലാറം ഉൾപ്പെടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് മൊബൈൽ ചാർജിംഗ് പോയിന്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, മ്യൂസിക് സിസ്റ്റം തുടങ്ങിയവയും വാഹനത്തിന്റെ സാങ്കേതിക മികവ് കൂട്ടുന്നു.

 Simple One electric scooter TX9 Robo pre-bookings begin

വാഹനം ചാർജ് ചെയ്യുന്നതിനായി ഈസി ബാറ്ററി സ്വാപ്പിംഗ് സംവിധാനത്തോടെ ഡിറക്ട് ചാർജിംഗ് രീതിയാണുള്ളത്. ഇത് ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ വീടുകളിലും വാഹനം ചാർജ് ചെയ്യാൻ സഹായകരമാകും. 250 വാട്ട് ഹൈ പവർ മോട്ടറും ഹൈക്കോളിറ്റി 60V 30 യും 60V 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒരു മോട്ടോർ വാഹനത്തിന് നൽകുന്ന എല്ലാ സർവീസുകളും കമ്പനി എക്സ്പീരിയൻസ് സെന്ററുകളിലൂടെ ടിഎക്സ്9 ഉറപ്പ് നൽകുന്നു.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം (പെരുമ്പാവൂർ), പാലക്കാട് എന്നിവിടങ്ങളിലായാണ് ടിഎക്‌സ്9 ഷോറുമുകൾ പ്രവർത്തിക്കുന്നത്. അതേസമയം, ജനകീയ പങ്കാളിത്തോടെ മുന്നോട്ടു പോകാൻ ലക്ഷ്യമിടുന്ന ടിഎക്സ്9, സാധാരണക്കാരിൽ നിന്നും സ്വാപ്പിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള അപേക്ഷകളും ക്ഷണിക്കുന്നുണ്ട്.

English Summary: Simple One electric scooter TX9 Robo pre-bookings begin

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA