ജിപിഎസ് ചതിച്ചു, 330 അടി താഴ്ചയിലേക്ക് പതിക്കാനൊരുങ്ങി ലോറി: വിഡിയോ

truck
Screen Grab
SHARE

വഴിയറിയാത്ത സ്ഥലങ്ങളിൽ കൂടി പോകുമ്പോൾ ജിപിഎസ് സഹായിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഈ ജിപിഎസ് വലിയ പ്രശ്നങ്ങളിൽ നമ്മളെ കൊണ്ട് ചെന്ന് ചാടിക്കും. അത്തരത്തിലൊരു വാർത്തയാണ് ചൈനയിൽ നിന്ന് വരുന്നത്. ജിപിഎസിന്റെ സഹായത്തോടെ മലമ്പാതയിലൂടെ ട്രക്ക് ഓടിച്ച ഡ്രൈവർ ആ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തിയത് മൂന്നു ദിവസത്തോളം.

ചൈനയിലെ ചാങ്സി സിറ്റിക്കടുത്ത് ജനുവരി ഒന്നിനാണ് അപകടം നടന്നത്. ലോഡുമായി അറിയാത്ത വഴിയിലൂടെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പോയതാണ് അപകടത്തിൽ എത്തിയത്. വഴിയുടെ വീതി കുറഞ്ഞു വന്നതോടെ പണികിട്ടി എന്നു മനസിലാക്കിയ ഡ്രൈവർ ട്രക്ക് പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ റോഡിന്റെ കൈവരി തകർത്ത് ലോറി കൊക്കയിലേക്ക് മറിയാൻ തുടങ്ങി.

ട്രക്കിന്റെ മുൻ ടയറുകളും ക്യാബിനും 330 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് നീണ്ടു നിൽക്കുന്നത് വിഡിയോയിൽ കാണാം. ഡ്രൈവറും ലോറിയിലുണ്ടായിരുന്ന മറ്റൊരാളും രക്ഷപ്പെട്ടു. ഭാഗ്യംകൊണ്ടു മാത്രമാണ് ലോറി പൂർണമായും കൊക്കയിലേക്ക് മറിയാതിരുന്നത്. ഏകദേശം 3 ദിവസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ലോറി പുറത്തെടുക്കാൻ സാധിച്ചതെന്നും ഇത്രയും ദിവസം ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടെന്നും പൊലീസ് പറയുന്നു.

English Summary: Truck spends three days dangling over China cliff

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA