വില 1.04 കോടി, ഔഡിയുടെ പെർഫോമൻസ് കാറിനെ കൂട്ടുപിടിച്ച് സൂപ്പർഹിറ്റ് ഗായകൻ

kk-audi
Image Source: Social Media
SHARE

ഔഡിയുടെ പെർഫോമൻസ് കാർ ഗാരിജിലെത്തിച്ച് ഗായകൻ കെ.കെ. ഔഡി എ 5 നെ അടിസ്ഥാനമാക്കിയുള്ള പെർഫോമൻസ് സെഡാൻ ആർഎസ് 5 സ്പോർട്സ് ബാക്ക് ആണ് കൃഷ്ണകുമാർ കുന്നത്ത് എന്ന കെ. കെ സ്വന്തമാക്കിയത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള കെകെ ഔഡിയുടെ മുംബൈ ഷോറൂമിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. ഔഡിയുടെ ഏറ്റവും മികച്ച സ്പോർട്സ് ബാക്കുകളിലൊന്നാണ് ആർഎസ് 5. ആഡംബരവും കരുത്തും ഒരുപോലെ ഒത്തുചേർന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 1.04 കോടി രൂപയാണ്. 

ഔഡിയും പോർഷെയും ചേർന്ന് വികസിപ്പിച്ച 2.9 ലീറ്റർ ട്വിൻ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 450 പിഎസ് കരുത്തും 600 എൻഎം ടോർക്കുമുള്ള എൻജിനിൽ 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്.

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA