‘മിന്നലായി എന്റെ കഞ്ഞിയിൽ പാറ്റയിടരുതേ’, ട്രാഫിക് ബോധവത്കരണത്തിന് മിന്നൽ മുരളി: വിഡിയോ

minnal-murali
Minnal Murali
SHARE

റോ‍ഡില്‍ മിന്നലാകാൻ നോക്കുന്ന ഡ്രൈവർമാർ ശ്രദ്ധിക്കൂ, നിങ്ങളെ നന്നാക്കാൻ മോട്ടർ വാഹന വകുപ്പും മിന്നൽ മുരളിയും കൈകോർക്കുന്നു. നിരത്തിലൂടെ അതിവേഗം പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാനാണ് നെറ്റ്ഫ്ലിക്സിന്റെയും മിന്നൽ മുരളിയുടേയും സഹകരണത്തോടെ മോട്ടോർവാഹന വകുപ്പ് ബോധവത്കരണ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഞാന്‍ മിന്നല്‍ മുരളി ഒറിജിനല്‍, നിരത്തുകളില്‍ മിന്നലാകുന്ന ആളുകളോട് ചിലത് പറയാനുണ്ട് എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അമിതവേഗക്കാരെ പിടിക്കാനുള്ള മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റർ വാഹനത്തിൽ പതിയുന്ന അമിതവേഗം വലിയ പോസ്റ്റിൽ പ്രദര്‍ശിപ്പിച്ചാണ് വാഹന പരിശോധന.

പരിശോധനയ്ക്കിടെ റിയർ ഹീറോസ് ഗോ സ്ലോ എന്നെഴുതിയ ടീഷർട്ടും നൽകുന്നുണ്ട്. അമിതവേഗത്തിൽ മിന്നൽപോലെ വാഹനമോടിച്ച് എന്റെ കഞ്ഞിയിൽ പാറ്റയിടരുതെന്നും മിന്നൽ മുരളി വിഡിയോയുടെ അവസാനം പറയുന്നത്.

English Summary: Minnal Murali joins hands with the Motor Vehicles Department

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA