വില കുറഞ്ഞ ഇന്നോവ ക്രിസ്റ്റ, 16.89 ലക്ഷം മുതൽ

toyota-innova-crysta-1
Toyota Innova Crysta
SHARE

ഇന്ത്യയിലെ മുൻനിര വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ഇന്നോവ ക്രിസ്റ്റയ്ക്കു പുതിയ അടിസ്ഥാന വകഭേദവുമായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പെട്രോൾ എൻജിൻ സഹിതമെത്തുന്ന ഇന്നോവ ക്രിസ്റ്റ ജി എക്സ് (-) എന്ന അടിസ്ഥാന വകഭേദത്തിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 16.89 ലക്ഷം രൂപയും എട്ടു സീറ്റുള്ളതിന് 16.94 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. പെട്രോൾ എൻജിനുള്ള ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വകഭേദമായിരുന്ന ജി എക്സിനെ അപേക്ഷിച്ച് വിലയിൽ 29,000 രൂപയുടെ കുറവ്. 

ഇതോടൊപ്പം ഇന്നോവ ക്രിസ്റ്റയുടെ മറ്റു വകഭേദങ്ങളുടെ വിലയിൽ ടി കെ എം വർധനയും നടപ്പാക്കിയിട്ടുണ്ട്. ജി എക്സിന്റെ വിലയിൽ 12,000 രൂപയുടെയും മുന്തിയ പതിപ്പുകളായ വി എക്സ്, സെഡ് എക്സ് എന്നിവയുടെ വിലയിൽ 33,000 രൂപയുടെയും വർധനയാണു നിലവിൽ വന്നത്.  ഓർഡർ പ്രകാരം നിർമിച്ചു നൽകുന്ന, 2.4 ലീറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച ജി, ജി പ്ലസ് വകഭേദങ്ങൾക്കും വില വർധനയുണ്ട്. ഇന്നോവ ക്രിസ്റ്റ ജി ഡീസൽ വില 24,000 രൂപ ഉയർന്നപ്പോൾ ജി പ്ലസിന് 12,000 രൂപയാണു വിലയേറിയത്. 

അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭ്യമാവുന്ന പുതിയ അടിസ്ഥാന വകഭേദമായ ഇന്നോവ ക്രിസ്റ്റ ജി എക്സി(–) ലെ  2.7 ലീറ്റർ പെട്രോൾ എൻജിന് 166 പി എസ് വരെ കരുത്തും 245 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ഇതിനപ്പുറം ഇന്നോവ ക്രിസ്റ്റയുടെ ഈ പുത്തൻ അടിസ്ഥാന പതിപ്പിലെ സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും അധിക വിവരമൊന്നും അറിവായിട്ടില്ല. 

എങ്കിലും വാഹനവില കുറയ്ക്കാനായി മുൻ അടിസ്ഥാന വകഭേദമായ ജി എക്സിനെ അപേക്ഷിച്ച് സൗകര്യങ്ങളിലും സംവിധാനങ്ങളിലുമെല്ലാമുള്ള വിട്ടുവീഴ്ചയ്ക്കു സാധ്യതയേറെയാണ്. ഇന്നോവ ക്രിസ്റ്റ ജി എക്സിൽ മുന്നിലും പിന്നിലും മാനുവൽ എ സി, ഫാബ്രിക് സീറ്റ്, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ സഹിതം എട്ട് ഇഞ്ച് ടച്സ്ക്രീൻ , എൽ സി ഡി എം ഐ ഡി, ടിൽറ്റ് – ടെലിസ്കോപിക് സ്റ്റീയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൂന്ന് എയർബാഗ് തുടങ്ങിയവ ലഭ്യമായിരുന്നു. 

English Summary: Toyota Innova Crysta prices now start from Rs 16.89 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA