മെറിഡിയൻ, ട്രയൽഹോക്ക്, ഗ്രാൻഡ് ചെറോക്കി; ഉടൻ വിപണിയിലെത്തുന്ന 3 ജീപ്പുകൾ

jeep
Jeep
SHARE

നിരവധി പുതിയ വാഹനങ്ങളാണ് ഈ വർഷം വിപണിയിലെത്താൻ കാത്തിരിക്കുന്നത്. ബജറ്റ് കാർ സെ‌ഗ്മെന്റിലും പ്രീമിയം വിഭാഗത്തിലുമായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ പേരുകൾ ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞു. അതിൽ പ്രധാനികളാണ് ജീപ്പിന്റെ 3 വാഹനങ്ങൾ. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന കോംപസ് 7 സീറ്റർ വകഭേദം മെർഡിയൻ, കോംപസ് ട്രെയൽ ഹോക്ക്, ഗ്രാൻഡ് ചെറോക്കി തുടങ്ങിയവയാണ് ഉടൻ വിപണിയിലെത്താൻ കാത്തിരിക്കുന്നത്.

കോംപസ് ട്രയൽഹോക്ക്

ജീപ്പ് നിരയിലേക്ക് ഈ വർഷം ആദ്യം തന്നെ ട്രയൽഹോക്കിന്റെ പുതിയ പതിപ്പ് എത്തും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കോംപസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രയൽഹോക്ക് കുറച്ചു മാത്രമായിരിക്കും നിർമിക്കുക. ഓഫ് റോഡിന് കൂടുതൽ യോജിക്കുന്ന തരത്തിൽ കോംപസിൽ നിന്ന് വ്യത്യസ്തമായ ഫോർ വീൽ ഡ്രൈവ് സിസ്റ്റം, ട്രയൽഹോക്ക് ബാഡ്ജ്, വേറെ അലോയ് വീലുകൾ തുടങ്ങിയവ പുതിയ വാഹനത്തിലുണ്ടാകും.  ഫെബ്രുവരി ആദ്യം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെറിഡിയൻ

കോംപസ് അടിസ്ഥാനമാക്കി ‌ജീപ്പ് അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി മെറിഡിയൻ ഈ വർഷം ജൂണിൽ വിപണിയിലെത്തും. മൂന്നു നിര സീറ്റോടെ, ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എന്നും രാജ്യാന്തര വിപണിയിൽ കമാൻഡർ എന്നുമാണ് പേര്. പുതിയ പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽനിന്നു കടം കൊണ്ടതാണ്. കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ. മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ (ബിഎസ്ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും.

ഗ്രാൻഡ് ചെറോക്കി

ജീപ്പിന്റെ ഇന്ത്യയിലെ ആദ്യ വാഹനങ്ങളിലൊന്നാണ് ഗ്രാൻഡ് ചെറോക്കി. ഈ വർഷം മുതൽ പൂർണമായും ഇറക്കുതി ചെയ്യാതെ ഇന്ത്യൻ അസംബിൾ വിൽക്കാനമാണ് കമ്പനി ശ്രമിക്കുന്നത്. ഇതോടെ വാഹനത്തിന്റെ വിലയും കാര്യമായി കുറയും എന്ന് പ്രതീക്ഷിക്കുന്നു. രാജ്യന്തര വിപണിയിൽ 5,7 സീറ്റ് വകഭേദങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ 5 സീറ്റർ മാത്രമായിരിക്കും എത്തുക. 3.6 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 290 എച്ച്പി കരുത്തുണ്ടാകും. ഇതു കൂടാതെ ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പും എത്തിയേക്കും.

English Summary: Jeep lines up three SUV launches for 2022

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA